New Update
Advertisment
ദോഹ: ഖത്തര്‍ ലോകകപ്പിലെ രണ്ടാം സെമിയിലെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ മൊറോക്കോയ്‌ക്കെതിരെ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഒരു ഗോളിന് മുന്നില്‍. അഞ്ചാം പകുതിയില്‍ തിയോ ഹെര്‍ണാണ്ടസാണ് ഗോള്‍ നേടിയത്.
മറുപടി ഗോള്‍ കണ്ടെത്താന്‍ മൊറോക്കോ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ലീഡ് നിലനിര്‍ത്താന്‍ ഫ്രാന്‍സും, മത്സരത്തിലേക്ക് തിരികെയെത്താന്‍ മൊറോക്കോയും ശ്രമിക്കുമ്പോള്‍ രണ്ടാം പകുതിയില്‍ ആവേശപ്പോരാട്ടം പ്രതീക്ഷിക്കാം.