New Update
ദോഹ: ഖത്തര്‍ ലോകകപ്പ് ഫൈനലിനുള്ള ഫ്രാന്‍സ് ലൈനപ്പ് പുറത്ത്. ടീമിലെ നിരവധി പേര്‍ക്ക് പനി പിടിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂപ്പര്‍ താരങ്ങളായ ഒലിവിയര്‍ ജിറൂഡും, റാഫേല്‍ വരാനെയും ഫൈനലില്‍ കളിച്ചേക്കില്ലെന്നും ആശങ്ക ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ ഏതൊക്കെ താരങ്ങള്‍ ആദ്യ ഇലവനില്‍ ഉണ്ടാകുമെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ജിറൂഡും വരാനെയും അടക്കമുള്ള താരങ്ങള്‍ ആദ്യ ഇലവനിലുണ്ട്.
Advertisment
ഫ്രാന്‍സ് ലൈനപ്പ്: എംബാപ്പെ, ജിറൂഡ്, ഡെമ്പേലെ, റാബിയോട്ട്, ഗ്രീസ്മാന്‍, ചൗമേനി, കോണ്ടെ, വരാനെ, ഉപമെക്കാനോ, ഹെര്‍ണാണ്ടസ്, ലോറിസ്.