ലുസൈലില്‍ വിസില്‍ മുഴങ്ങി; മെസി മാജിക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് അര്‍ജന്റീന; കപ്പ് നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ ഫ്രാന്‍സ് ! വിശ്വവിജയിയെ അറിയാനുള്ള കാത്തിരിപ്പില്‍ കായികലോകം

New Update

publive-image

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിലെ കലാശപ്പോരാട്ടം ആരംഭിച്ചു. ലുസൈല്‍ സ്‌റ്റേഡിയത്തിലെ വിസില്‍ മുഴക്കം അര്‍ജന്റീനയുടെയും, ഫ്രാന്‍സിന്റെയും ആരാധകരുടെ നെഞ്ചിടിപ്പ് ഏറ്റുന്ന നിമിഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

Advertisment

തോറ്റു തുടങ്ങി ഫൈനലിലേക്ക് എത്തിയവരാണ് അർജന്റീനക്കാർ. ആദ്യ മത്സരത്തിൽ സൗദി അറേബ്യ 2-1ന് അട്ടിമറിച്ച ഇടത്തു നിന്ന് ഫീനിക്സ് പക്ഷിയേപ്പോലെയാണ് മെസിയും സംഘവും പറന്നുയർന്നത്. കഴിഞ്ഞ ലോകകപ്പിന്റെ തനിയാവര്‍ത്തനത്തിലൂടെ കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ഫ്രാന്‍സ്. കിലിയന്‍ എംബാപ്പെ അടക്കമുള്ള താരങ്ങളിലാണ് ഫ്രാന്‍സിന്റെ പ്രതീക്ഷ.

ഫ്രാന്‍സ് ലൈനപ്പ്: എംബാപ്പെ, ജിറൂഡ്, ഡെമ്പേലെ, റാബിയോട്ട്, ഗ്രീസ്മാന്‍, ചൗമേനി, കോണ്ടെ, വരാനെ, ഉപമെക്കാനോ, ഹെര്‍ണാണ്ടസ്, ലോറിസ്.

അർജന്റീന ലൈനപ്പ്: മെസി, ഡി മരിയ, അല്‍വാരെസ്, മക് അലിസ്റ്റര്‍, ഫെര്‍ണാണ്ടസ്, ഡി പോള്‍, ടഗ്ലിയഫിക്കോ, ഒട്ടമെന്‍ഡി, റൊമേരോ, മൊലീന, മാര്‍ട്ടിനസ്.

Advertisment