ആദ്യ പകുതി അര്‍ജന്റീന കൊണ്ടുപോയി; ഫ്രാന്‍സിന് തിരിച്ചടിച്ചേ മതിയാകൂ! കലാശപ്പോരാട്ടത്തിന്റെ ആവേശം നിര്‍ണായകമായ രണ്ടാം പകുതിയിലേക്ക്‌

New Update

publive-image

ദോഹ: കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ ഖത്തറിലെത്തിയ നിലവിലെ ഫുട്‌ബോള്‍ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിനെ ആദ്യ പകുതിയില്‍ വെള്ളം കുടിപ്പിച്ച് അര്‍ജന്റീന. മത്സരത്തിലെ ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മെസിയും സംഘവും മുന്നിലാണ്.

Advertisment

മത്സരത്തിലുടനീളം അര്‍ജന്റീനയുടെ മേധാവിത്തമായിരുന്നു. ആറു ഷോട്ടുകള്‍ അര്‍ജന്റീന പായിച്ചപ്പോള്‍, ഫ്രാന്‍സിന് ഒരു ഷോട്ട് പോലും ഉതിര്‍ക്കാനായില്ല.

അക്രമണ ഫുട്‌ബോളിന്റെ വിശ്വരൂപം അര്‍ജന്റീന പുറത്തെടുത്ത മത്സരത്തില്‍ 23-ാം മിനിറ്റില്‍ സൂപ്പര്‍താരം ലയണല്‍ മെസിയാണ് ആദ്യ ഗോള്‍ നേടിയത്. ബോക്‌സിനകത്തേക്ക് കുതിച്ച എയ്ഞ്ജല്‍ ഡി മരിയയെ ഔസ്മാനെ ഡെംബലെ വീഴ്ത്തിയതിനെത്തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് റഫറി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത മെസ്സി അനായാസം വലയിലെത്തിച്ചു.  ഈ ലോകകപ്പില്‍ മെസിയുടെ ആറാം ഗോളാണിത്.

36-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടിയത്. മക് അലിസ്റ്റര്‍ നല്‍കിയ തകര്‍പ്പന്‍ പാസ് വലയിലെത്തിക്കുകയായിരുന്നു ഡി മരിയ.

Advertisment