/sathyam/media/post_attachments/33FkMu6tVwtmEsLX7IT9.jpg)
ദോഹ: അര്‍ജന്റീന ഏറെക്കുറെ വിജയമുറപ്പിച്ചെന്ന് തോന്നിച്ച മത്സരത്തില്‍ കിലിയന്‍ എംബാപ്പെ നേടിയ ഇരട്ടഗോളിലൂടെ തിരികെയെത്തി ഫ്രാന്‍സ്. 80, 81 മിനിറ്റുകളിലാണ് എംബാപ്പെ ഗോളുകള്‍ നേടിയത്. ഇതിൽ ആദ്യ ഗോൾ പെനൽറ്റിയിൽനിന്നായിരുന്നു. പിന്നാലെ തുറം നല്‍കിയ പാസ് തകര്‍പ്പനായി വലയിലെത്തിച്ച് എംബാപ്പെ ഫ്രാന്‍സിനെ മത്സരത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു.
അക്രമണ ഫുട്‌ബോളിന്റെ വിശ്വരൂപം അര്‍ജന്റീന പുറത്തെടുത്ത മത്സരത്തില്‍ 23-ാം മിനിറ്റില്‍ സൂപ്പര്‍താരം ലയണല്‍ മെസിയാണ് ആദ്യ ഗോള്‍ നേടിയത്. ബോക്‌സിനകത്തേക്ക് കുതിച്ച എയ്ഞ്ജല്‍ ഡി മരിയയെ ഔസ്മാനെ ഡെംബലെ വീഴ്ത്തിയതിനെത്തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് റഫറി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത മെസ്സി അനായാസം വലയിലെത്തിച്ചു. ഈ ലോകകപ്പില്‍ മെസിയുടെ ആറാം ഗോളാണിത്.
36-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടിയത്. മക് അലിസ്റ്റര്‍ നല്‍കിയ തകര്‍പ്പന്‍ പാസ് വലയിലെത്തിക്കുകയായിരുന്നു ഡി മരിയ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us