/sathyam/media/post_attachments/lmwAAicALLFde4uMoXkj.jpg)
ദോഹ: 36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഫുട്‌ബോള്‍ ലോകകപ്പ് കിരീടം സ്വന്തമാക്കി അര്‍ജന്റീന. 2014 ലെ ഫൈനലില്‍ നഷ്ടപ്പെട്ട കിരീടമാണ് മെസിയും സംഘവും ഖത്തറില്‍ സ്വന്തമാക്കിയത്.
ഖത്തറിലേത് താന്‍ പങ്കെടുക്കുന്ന അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് ഇതിഹാസ താരം ലയണല്‍ മെസി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സ്വപ്‌നതുല്യമായ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും, ലോകകപ്പ് കിരീടത്തില്‍ മുത്തം വയ്ക്കാനാകാത്തിന്റെ നിരാശ മെസിയെ എന്നും അലട്ടിയിരുന്നു. എന്നാല്‍ തന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരത്തില്‍ ആ സ്വപ്‌ന സാക്ഷാത്കാരവും നിറവേറ്റിയാണ് മെസി മടങ്ങുന്നത്.
/sathyam/media/post_attachments/sXFBKKFXiops6H9itfzp.jpg)
അവിശ്വനീയം അര്‍ജന്റീന
ആദ്യ മത്സരത്തില്‍ സൗദി അറേബ്യയ്‌ക്കെതിരെ അര്‍ജന്റീന അപ്രതീക്ഷിതമായി തോറ്റത് ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഫീനിക്‌സ് പക്ഷിയെ പോലെ അര്‍ജന്റീന ശക്തമായി തിരിച്ചെത്തുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്.
/sathyam/media/post_attachments/VQxLkKsOt5UYsosJwmIt.jpg)
കൈയ്യടി നേടി എംബാപ്പെ
പല വന്‍മരങ്ങളും ഖത്തറില്‍ കടപുഴകിയപ്പോള്‍ അവസാനം വരെ തല ഉയര്‍ത്തി നിന്നവരില്‍ മെസിയെ കൂടാതെ എംബാപ്പെയും ഉള്‍പ്പെടുന്നു. ഫൈനലില്‍ സംഭവിച്ചത് അര്‍ജന്റീനയും എംബാപ്പെയും തമ്മില്‍ നടന്ന പോരാട്ടമായിരുന്നുവെന്നും പറയാം.
ഫൈനലില്‍ ഫ്രാന്‍സ് നേടിയ മൂന്ന് ഗോളുകളും ഈ 23കാരന്റെ സംഭാവനയായിരുന്നു. വരാനിരിക്കുന്ന നാളുകള്‍ തന്റെതായിരിക്കുമെന്നും അവകാശപ്പെടുന്ന പ്രകടനമായിരുന്നു എംബാപ്പെ ഖത്തറില്‍ പുറത്തെടുത്തത്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന നേട്ടവും എംബാപ്പെയ്ക്ക് സ്വന്തം. എട്ട് ഗോളുകളാണ് ഈ ഫ്രഞ്ച് താരം അടിച്ചുകൂട്ടിയത്. ഏഴ് ഗോളുകള്‍ നേടിയ മെസിയാണ് രണ്ടാമത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us