സഹലിന്റെ ഗോളിന് വിന്‍സിയുടെ മറുപടി; കേരള ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയിന്‍ എഫ്‌സി മത്സരം സമനിലയില്‍

New Update

publive-image

Advertisment

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന കേരള ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയിന്‍ എഫ്‌സി മത്സരം സമനിലയില്‍ കലാശിച്ചു. 23-ാം മിനിറ്റില്‍ മലയാളി താരം സഹല്‍ സമദിന്റെ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 28-ാം മിനിറ്റില്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം വിന്‍സി ബാരെറ്റോ നേടിയ ഗോളിലൂടെ ചെന്നൈ തിരിച്ചടിച്ചു. നിലവില്‍ മഞ്ഞപ്പട പോയിന്റ് പട്ടികയില്‍ നാലാമതാണ്. ചെന്നൈയിന്‍ ഏഴാമതും.

Advertisment