അവസാന നിമിഷങ്ങളില്‍ ആഞ്ഞടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; ഒഡീഷ എഫ്‌സിയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം! പോയിന്റ് പട്ടികയില്‍ മൂന്നാമത്‌

New Update

publive-image

Advertisment

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. 86-ാം മിനിറ്റില്‍ സന്ദീപ് സിംഗ് നേടിയ ഗോളിലൂടെയാണ് മഞ്ഞപ്പട വിജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒഡീഷ എഫ്‌സി നേരിയ മേധാവിത്തം പുലര്‍ത്തിയിരുന്നു. 80 മിനിറ്റുകള്‍ക്ക് ശേഷം കിടിലന്‍ പ്രകടനം പുറത്തെടുത്ത് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കുകയായിരുന്നു.

Advertisment