New Update
Advertisment
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ ജംഷെദ്പുരിനെ തകര്‍ത്ത് മഞ്ഞപ്പട പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി.
കൊച്ചിയില്‍ നടന്ന മത്സരത്തില്‍ 3-1 നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. ഒമ്പതാം മിനിറ്റില്‍ അപ്പോസ്തലസ് ജിയാനോയാണ് ആദ്യം ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ 17-ാം മിനിറ്റില്‍ ഡാനിയല്‍ ചീമ നേടിയ ഗോളിലൂടെ ജംഷെദ്പുര്‍ ഒപ്പമെത്തി.
31-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച ദിമിത്രിയോസ് ഡയമന്റക്കോസ് ബ്ലാസ്‌റ്റേഴ്‌സിനെ വീണ്ടും മുന്നിലെത്തിച്ചു. 65-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളിലൂടെ അഡ്രിയാന്‍ ലൂണ ലീഡു ഉയര്‍ത്തി. 12 മത്സരങ്ങളില്‍ ഒരു മത്സരം മാത്രം വിജയിച്ച ജംഷെദ്പുര്‍ പോയിന്റ് പട്ടികയില്‍ പത്താമതാണ്.