/sathyam/media/post_attachments/uaAiCTVUjcHH5355Fo1A.jpg)
പൂനെ: രണ്ടാം ടി20യില്‍ ഇന്ത്യയെ 16 റണ്‍സിന് തോല്‍പിച്ച് ശ്രീലങ്ക പരമ്പരയില്‍ ഒപ്പമെത്തി. ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് ശ്രീലങ്ക നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
22 പന്തില്‍ പുറത്താകാതെ 56 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദസുന്‍ ശനക, 31 പന്തില്‍ 52 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസ്, 33 റണ്‍സെടുത്ത പഥും നിസങ്ക, 37 റണ്‍സെടുത്ത ചരിത് അസലങ്ക എന്നിവരുടെ പ്രകടനമികവിലാണ് ശ്രീലങ്ക മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ഇന്ത്യയ്ക്ക് വേണ്ടി ഉമ്രാന്‍ മാലിക്ക് മൂന്ന് വിക്കറ്റും, അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റും, യുസ്‌വേന്ദ്ര ചഹല്‍ ഒരു വിക്കറ്റും വീഴ്ത്തി.
31 പന്തില്‍ 65 റണ്‍സെടുത്ത അക്‌സര്‍ പട്ടേല്‍ ഇന്ത്യയ്ക്ക് അവസാനം വരെ വിജയപ്രതീക്ഷ നല്‍കി. സൂര്യകുമാര്‍ യാദവ് 36 പന്തില്‍ 51 റണ്‍സെടുത്തു. ഇഷന്‍ കിഷന്‍ അഞ്ച് പന്തില്‍ രണ്ട്, ശുഭ്മാന്‍ ഗില്‍ മൂന്ന് പന്തില്‍ അഞ്ച്, അരങ്ങേറ്റക്കാരന്‍ രാഹുല്‍ ത്രിപാഠി അഞ്ച് പന്തില്‍ അഞ്ച്, ഹാര്‍ദ്ദിക് പാണ്ഡ്യ 12 പന്തില്‍ 12, ദീപക് ഹൂഡ 12 പന്തില്‍ 9 എന്നിവര്‍ നിരാശപ്പെടുത്തി. ശിവം മാവി 15 പന്തില്‍ 26 റണ്‍സെടുത്തു.
ശ്രീലങ്കയ്ക്ക് വേണ്ടി ദസുന്‍ ശനക, ദില്‍ഷന്‍ മധുശങ്ക, കസുന്‍ രജിത എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, വനിന്ദു ഹസരങ്ക, ചമിക കരുണരത്‌നെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us