മുംബൈയുടെ അപരാജിതക്കുതിപ്പ് തടയാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനും സാധിച്ചില്ല; മത്സരത്തിന്റെ വിധി നിര്‍ണയിച്ചത് ആദ്യ പകുതി

New Update

publive-image

Advertisment

മുംബൈ: ഐഎസ്എല്ലില്‍ അപരാജിതക്കുതിപ്പ് തുടരുന്ന മുംബൈ സിറ്റി കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ച് ടൂര്‍ണമെന്റിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ന് നടന്ന മത്സരത്തില്‍ 4-0 നായിരുന്നു ആതിഥേയരുടെ ജയം. മത്സരത്തിലെ മുഴുവന്‍ ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു.

ഇരട്ട ഗോളുകള്‍ നേടിയ ഹോര്‍ഗെ പെരേര ഡയസാണ് മുംബൈയുടെ അക്രമണത്തിന് നേതൃത്വം നല്‍കുന്നത്. നാലാം മിനിറ്റിലും, 22-ാം മിനിറ്റിലും മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം കൂടിയായ ഡയസ് ഗോളുകള്‍ നേടി. പത്താം മിനിറ്റില്‍ ഗ്രെഗ് സ്റ്റ്യുവര്‍ട്ടും, 16-ാം മിനിറ്റില്‍ ബിപിന്‍ സിംഗ് തനോജവും ഗോളുകള്‍ നേടിയതോടെ ആദ്യ പകുതിയിലെ ബ്ലാസ്റ്റേഴ്‌സിന്റെ തകര്‍ച്ച പൂര്‍ണമായി.

പരിക്കേറ്റ മാര്‍ക്കോ ലെസ്‌കോവിച്ച്, നാല് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇന്നത്തെ മത്സരത്തില്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന സന്ദീപ് സിംഗ് എന്നിവരുടെ അഭാവമാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. ഇരുവരും ടീമിലില്ലാത്തതോടെ പ്രതിരോധത്തിന്റെ കരുത്ത് ചോര്‍ന്നു. പകരം ടീമിലെത്തിയ ഹര്‍മന്‍ജോത് ഖബ്രയ്ക്കും, വിക്ടര്‍ മോഗിളിനും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

Advertisment