ശനകയുടെ സെഞ്ചുറിക്കും ശ്രീലങ്കയെ രക്ഷിക്കാനായില്ല; ഇന്ത്യയ്ക്ക് 67 റണ്‍സ് ജയം

New Update

publive-image

ഗുവാഹത്തി: ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 67 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 88 പന്തില്‍ 108 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ദസുന്‍ ശനക ശ്രീലങ്കന്‍ പോരാട്ടത്തിന് വീര്യം പകര്‍ന്നെങ്കിലും ജയം സ്വന്തമാക്കാനായില്ല.

Advertisment

80 പന്തില്‍ 72 റണ്‍സെടുത്ത പഥും നിസങ്ക, 40 പന്തില്‍ 47 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വ എന്നിവരും തിളങ്ങി. ഇന്ത്യയ്ക്കായി ഉമ്രാന്‍ മാലിക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി. ശേഷിച്ച വിക്കറ്റുകള്‍ മുഹമ്മദ് ഷമിയും യുസ്‌വേന്ദ്ര ചഹലും ഹാര്‍ദ്ദിക് പാണ്ഡ്യയും പങ്കിട്ടു.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 373 റണ്‍സെടുത്തു. സെഞ്ചുറി നേടിയ വിരാട് കോഹ്ലി (87 പന്തില്‍ 113), 67 പന്തില്‍ 83 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ, 60 പന്തില്‍ 70 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ എന്നിവര്‍ തിളങ്ങി.

ശ്രേയസ് അയ്യര്‍ 24 പന്തില്‍ 28 റണ്‍സും, കെ.എല്‍. രാഹുല്‍ 29 പന്തില്‍ 39 റണ്‍സും, ഹാര്‍ദ്ദിക് പാണ്ഡ്യ 12 പന്തില്‍ 14 റണ്‍സും, അക്‌സര്‍ പട്ടേല്‍ ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സും എടുത്തു. മുഹമ്മദ് ഷമിയും (നാല് പന്തില്‍ നാല്), മുഹമ്മദ് സിറാജും (എട്ട് പന്തില്‍ ഏഴ്) പുറത്താകാതെ നിന്നു.

ശ്രീലങ്കയ്ക്ക് വേണ്ടി കസുന്‍ രജിത മൂന്ന് വിക്കറ്റും, ദില്‍ഷന്‍ മധുശങ്ക, ചമിക കരുണരത്‌നെ, ദസുന്‍ ശനക, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment