/sathyam/media/post_attachments/HtUtrQl2bEoGGMwRYOmk.jpg)
കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയെ നാല് വിക്കറ്റിന് ഇന്ത്യ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 39.4 ഓവറില്‍ 215 റണ്‍സിന് പുറത്തായി. ഇന്ത്യ 43.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
ഒരു ഘട്ടത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയെ 103 പന്തില്‍ 64 റണ്‍സുമായി പുറത്താകാതെ നിന്ന കെ.എല്‍. രാഹുലാണ് വിജയത്തിലേക്ക് നയിച്ചത്. ഹാര്‍ദ്ദിക് പാണ്ഡ്യ 53 പന്തില്‍ 36 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ 33 പന്തില്‍ 28 റണ്‍സും, ശുഭ്മാന്‍ ഗില്‍ 12 പന്തില്‍ 21 റണ്‍സും അക്‌സര്‍ പട്ടേല്‍ 21 പന്തില്‍ 21 റണ്‍സും എടുത്തു.
രോഹിത് ശര്‍മ-21 പന്തില്‍ 17 റണ്‍സ്, വിരാട് കോഹ്ലി ഒമ്പത് പന്തില്‍ നാല് റണ്‍സ് എന്നിവര്‍ നിരാശപ്പെടുത്തി. കുല്‍ദീപ് യാദവ് പത്ത് റണ്‍സുമായി പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ലഹിരു കുമാര, ചമിക കരുണരത്‌നെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, കസുന്‍ രജിത, ധനഞ്ജയ ഡിസില്‍വ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ കുല്‍ദീപ് യാദവും, മുഹമ്മദ് സിറാജും, രണ്ട് വിക്കറ്റ് വീഴ്ത്തിയ ഉമ്രാന്‍ മാലിക്കും ഇന്ത്യയ്ക്കായി ബൗളിംഗില്‍ തിളങ്ങി. അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റ് വീഴ്ത്തി. 63 പന്തില്‍ 50 റണ്‍സ് നേടിയ നുവനിന്ദു ഫെര്‍ണാണ്ടോയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. കുശാല്‍ മെന്‍ഡിസ്-34 റണ്‍സ്, ദുനിത് വെല്ലലാഗെ-32 എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
പരമ്പരയിലെ മൂന്നാമത്തെ മത്സരം ജനുവരി 15ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയ പശ്ചാത്തലത്തില്‍ ഈ മത്സരം അപ്രസക്തമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us