/sathyam/media/post_attachments/MKDWEed0PdqscaaL2eyI.jpg)
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കും, ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണിനെ ഒരു ടീമിലും ഉള്‍പ്പെടുത്തിയിട്ടില്ല. പരിക്കില്‍ നിന്ന് ഭേദമാകാത്തതാണോ കാരണമെന്ന് വ്യക്തമല്ല. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ കെ.എസ്. ഭരതും, ടി20 പരമ്പരയില്‍ ജിതേഷ് ശര്‍മയും രണ്ടാം വിക്കറ്റ് കീപ്പര്‍മാരായി ടീമിലിടം നേടി.
ടി20 മത്സരത്തില്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി തുടങ്ങിയ മുതിര്‍ന്ന താരങ്ങളില്ല. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ടി20യിലെ ക്യാപ്റ്റന്‍. പൃഥി ഷാ ടി20 ടീമിലിടം നേടി. ഇഷന്‍ കിഷനും, സൂര്യകുമാര്‍ യാദവും ആദ്യമായി ടെസ്റ്റ് ടീമിലും ഇടം നേടി.
വ്യക്തിപരമായ കാരണങ്ങളാല്‍ കെഎല്‍ രാഹുലും, അക്‌സര്‍ പട്ടേലും ന്യൂസിലന്‍ഡിനെതിരായ പരമ്പരകള്‍ക്കില്ല. ഓസ്‌ട്രേലിയക്കെതിരെ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തിയെങ്കിലും കായികക്ഷമത ഉറപ്പുവരുത്തിയതിനു ശേഷമാകും അന്തിമ ടീമില്‍ ഉള്‍പ്പെടുത്തുക. ഇന്ത്യന്‍ ടീം ഇങ്ങനെ:
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ എസ് ഭരത്, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, ശാർദുൽ താക്കൂർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉംറാൻ മാലിക്.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര: ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ജിതേഷ് ശർമ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക് , ശിവം മാവി, പൃഥ്വി ഷാ, മുകേഷ് കുമാർ.
ഓസ്‌ട്രേലിയക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീം: രോഹിത് ശർമ്മ, കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട്, സൂര്യകുമാർ യാദവ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us