ഏറ്റവും വലിയ ഏകദിന വിജയം; കാര്യവട്ടത്ത് ചരിത്രമെഴുതി ഇന്ത്യ ! ശ്രീലങ്കയെ തകര്‍ത്തത് 317 റണ്‍സിന്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയെ 317 റണ്‍സിന് തകര്‍ത്ത് ഇന്ത്യ പരമ്പര തൂത്തുവാരി. ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന വിജയമാണിത്. ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സിന്റെ വിജയമാണ് ഇന്ത്യ പഴങ്കഥയാക്കിയത്.

Advertisment

ഇന്ത്യ ഉയര്‍ത്തിയ 391 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 22 ഓവരില്‍ 73 റണ്‍സിന് ഓള്‍ ഔട്ടായി. 27 പന്തില്‍ 19 റണ്‍സെടുത്ത നുവനിന്ദു ഫെര്‍ണാണ്ടോയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. പരിക്ക് മൂലം ജെഫ്രി വാന്‍ഡെര്‍സെയും, ആഷെന്‍ ബന്ദാരയും ബാറ്റിംഗിന് ഇറങ്ങിയില്ല. വാന്‍ഡെര്‍സെയ്ക്ക് പകരം ദുനിത് വെല്ലലാഗെ ബാറ്റിംഗിന് ഇറങ്ങി.

ആവിഷ്‌ക ഫെര്‍ണാണ്ടോ-1, കുശാല്‍ മെന്‍ഡിസ്-4, ചരിത് അസലങ്ക-1, ദസുന്‍ ശനക-11, വനിന്ദു ഹസരങ്ക-1, ചമിക കരുണരത്‌നെ-1, ദുനിത്-3, കസുന്‍ രജിത-13 നോട്ടൗട്ട്, ലഹിരു കുമാര-9 എന്നിങ്ങനെയാണ് മറ്റ് ശ്രീലങ്കന്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് നാലു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിയും, കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 390 റണ്‍സെടുത്തു. വിരാട് കോഹ്ലിയും, ശുഭ്മാന്‍ ഗില്ലും സെഞ്ചുറി നേടി. കോഹ്ലി പുറത്താകാതെ 110 പന്തില്‍ 166 റണ്‍സെടുത്തു. 13 ഫോറും, എട്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ശുഭ്മാന്‍ ഗില്‍ 97 പന്തില്‍ 116 റണ്‍സെടുത്തു.

രോഹിത് ശര്‍മ-42, ശ്രേയസ് അയ്യര്‍-38, കെഎല്‍ രാഹുല്‍-ഏഴ്, സൂര്യകുമാര്‍ യാദവ്-നാല്, അക്‌സര്‍ പട്ടേല്‍-രണ്ട് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ശ്രീലങ്കയ്ക്കായി ലഹിരു കുമാരയും, കസുന്‍ രജിതയും രണ്ട് വിക്കറ്റ് വീതവും, ചമിക കരുണരത്‌നെ ഒരു വിക്കറ്റും വീഴ്ത്തി.

Advertisment