ബൗളര്‍മാര്‍ തുടങ്ങിവെച്ചു, ബാറ്റര്‍മാര്‍ പൂര്‍ത്തിയാക്കി ! കീവീസിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്‌

New Update

publive-image

റായ്പുര്‍: രണ്ടാം ഏകദിനത്തിലും വിജയിച്ച് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് 34.3 ഓവറില്‍ വെറും 108 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യ 20.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.

Advertisment

മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷമി, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവരാണ് കീവിസ് ബാറ്റിംഗ് നിരയെ ചുരുട്ടിക്കെട്ടിയത്.

52 പന്തില്‍ 36 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സ് ആണ് കീവീസിന്റെ ടോപ് സ്‌കോറര്‍. ഫിന്‍ അല്ലെന്‍-0, ഡെവൊണ്‍ കോണ്‍വെ-7, ഹെന്റി നിക്കോള്‍സ്-2, ഡാരിള്‍ മിച്ചല്‍-1, ടോം ലഥം-1, മൈക്കല്‍ ബ്രേസ്വെല്‍-22, മിച്ചല്‍ സാന്റ്‌നര്‍-27, ലോക്കി ഫെര്‍ഗൂസണ്‍-1, ബ്ലെയര്‍ ടിക്ക്‌നര്‍-2, ഹെന്റി ഷിപ്ലെ-2 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് കീവിസ് ബാറ്റര്‍മാരുടെ പ്രകടനം.

50 പന്തില്‍ 51 റണ്‍സെടുത്ത രോഹിത് ശര്‍മയും, പുറത്താകാതെ 53 പന്തില്‍ 40 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും ഇന്ത്യന്‍ വിജയം അനായാസമാക്കി. വിരാട് കോഹ്ലി 11 റണ്‍സെടുത്തു. ഇഷന്‍ കിഷന്‍ എട്ട് റണ്‍സുമായി പുറത്താകാതെ നിന്നു. കീവീസിനു വേണ്ടി ഹെന്റി ഷിപ്ലെയും, മിച്ചല്‍ സാന്റ്‌നറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

പരമ്പരയിലെ ആദ്യ മത്സരവും ഇന്ത്യ വിജയിച്ചിരുന്നു. മൂന്നാമത്തെയും അവസാനത്തെയും മത്സരം ജനുവരി 24ന് ഇന്‍ഡോറില്‍ നടക്കും. പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഈ മത്സരം അപ്രസക്തമാണ്.

Advertisment