ന്യൂസിലന്‍ഡ് തകര്‍ന്നടിഞ്ഞു, മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം! പരമ്പര തൂത്തുവാരി

New Update

publive-image

ഇന്‍ഡോര്‍: മൂന്നാം ഏകദിനത്തിലും ജയിച്ച് ന്യൂസിലന്‍ഡിനെതിരായ പരമ്പര ഇന്ത്യ തൂത്തുവാരി. ഇന്ത്യ ഉയര്‍ത്തിയ 386 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ന്യൂസിലന്‍ഡിന് 295 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 41.2 ഓവറില്‍ ന്യൂസിലന്‍ഡ് ഓള്‍ ഔട്ടായതോടെ ഇന്ത്യ 90 റണ്‍സിന്റെ വിജയം സ്വന്തമാക്കി.

Advertisment

100 പന്തില്‍ 138 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെ മാത്രമാണ് ന്യൂസിലന്‍ഡിനായി പോരാടിയത്. ഹെന്റി നിക്കോള്‍സ് 42 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ഷാര്‍ദ്ദുല്‍ താക്കൂറും, കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീതവും, യുസ്വേന്ദ്ര ചഹല്‍ രണ്ട് വിക്കറ്റും, ഹാര്‍ദ്ദിക് പാണ്ഡ്യയും, ഉമ്രാന്‍ മാലിക്കും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

സെഞ്ചുറി നേടിയ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിന്റെയും (112), രോഹിത് ശര്‍മയുടെയും (101) ബാറ്റിംഗ് മികവില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 385 റണ്‍സെടുത്തു. ഹാര്‍ദ്ദിക് പാണ്ഡ്യ 54 റണ്‍സെടുത്തു. ന്യൂസിലന്‍ഡിന് വേണ്ടി ജേക്കബ് ഡഫിയും, ബ്ലെയര്‍ ടിക്ക്‌നറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Advertisment