Advertisment

പിഴുതെടുത്തത് പുതുച്ചേരിയുടെ അഞ്ചു വിക്കറ്റുകള്‍; രഞ്ജി ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരില്‍ കേരളത്തിന്റെ ജലജ് സക്‌സേന ഒന്നാമന്‍ ! ഈ സീസണില്‍ ഇതുവരെ നേടിയത് 50 വിക്കറ്റുകള്‍; റണ്ണടിച്ച് കൂട്ടി നേട്ടം സ്വന്തമാക്കാന്‍ സച്ചിന്‍ ബേബിയും

New Update

publive-image

Advertisment

പുതുച്ചേരി: രഞ്ജി ട്രോഫിയില്‍ ആദ്യ ഇന്നിംഗ്‌സില്‍ കേരളം പുതുച്ചേരിയെ 371 റണ്‍സിന് പുറത്താക്കി. അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്‌സേന, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്, ഒരു വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷ് എന്നിവര്‍ ബൗളിംഗില്‍ തിളങ്ങി.

361 പന്തില്‍ 159 റണ്‍സെടുത്ത പരസ് ദോഗ്ര, 133 പന്തില്‍ 85 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക്ക്, 78 പന്തില്‍ 48 റണ്‍സെടുത്ത് ആകാശ് ആനന്ദ് കര്‍ഗാവെ എന്നിവരുടെ പ്രകടനമാണ് പുതുച്ചേരിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തിട്ടുണ്ട്. രോഹന്‍ കുന്നുമ്മല്‍-17, പൊന്നന്‍ രാഹുല്‍-18, രോഹന്‍ പ്രേം-19 എന്നിവര്‍ പുറത്തായി. 30 റണ്‍സുമായി സച്ചിന്‍ ബേബിയും, 24 റണ്‍സുമായി സല്‍മാന്‍ നിസാറും ക്രീസിലുണ്ട്.

അതേസമയം, രഞ്ജി ട്രോഫിയില്‍ ഈ സീസണില്‍ മികച്ച പ്രകടനം തുടരുന്ന കേരളത്തിന്റെ ജലജ് സക്‌സേനയാണ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍. ഈ സീസണില്‍ ഇതുവരെ 50 വിക്കറ്റ് താരം നേടി. 42 വിക്കറ്റ് നേടിയ മുംബൈയുടെ മുലാനിയാണ് രണ്ടാമത്.

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ സച്ചിന്‍ ബേബി രണ്ടാമതുണ്ട്. 821 റണ്‍സാണ് താരം ഇതുവരെ നേടിയത്. 836 റണ്‍സുമായി ഡല്‍ഹിയുടെ ഷോറെയാണ് പട്ടികയില്‍ ഒന്നാമതുള്ളത്.

Advertisment