New Update
Advertisment
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പിച്ചു. 2-1നായിരുന്നു മഞ്ഞപ്പടയുടെ ജയം.
രണ്ടാം മിനിറ്റില്‍ അബ്ദെനാസര്‍ എല്‍ ഖയതി നേടിയ ഗോളിലൂടെ ആദ്യം മുന്നിലെത്തി ചെന്നൈയിന്‍ ഞെട്ടിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പിന്നീട് തിരിച്ചടിക്കുകയായിരുന്നു. 38-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണ നേടിയ ഗോളിലൂടെ ഒപ്പമെത്തിയ മഞ്ഞപ്പട, 64-ാം മിനിറ്റില്‍ കെ.പി. രാഹുല്‍ നേടിയ ഗോളിലൂടെ ലീഡ് നേടി.
ഈ വിജയത്തോടെ 17 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്‌സ് നിലയുറപ്പിക്കുകയാണ്. 18 പോയിന്റുള്ള ചെന്നൈയിന്‍ എട്ടാമതാണ്.