അര്‍ധസെഞ്ചുറിയുമായി ജെമിമ റോഡ്രിഗസ്; വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം! പാകിസ്ഥാനെ തകര്‍ത്തത് ഏഴ് വിക്കറ്റിന്‌

New Update

publive-image

Advertisment

കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഇന്ന് നടന്ന മത്സരത്തില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്തു. സ്‌കോര്‍: പാകിസ്ഥാന്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 149, ഇന്ത്യ 19 ഓവറില്‍ മൂന്ന് വിക്കറ്റിന് 151.

പുറത്താകാതെ 38 പന്തില്‍ 53 റണ്‍സെടുത്ത ജെമിമ റോഡ്രിഗസും, പുറത്താകാതെ 20 പന്തില്‍ 31 റണ്‍സെടുത്ത റിച്ച ഘോഷുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. യാസ്തിക ഭാട്ടിയ-17, ഷഫാലി വര്‍മ-33, ഹര്‍മന്‍പ്രീത് കൗര്‍-16 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന.

പാകിസ്ഥാന് വേണ്ടി നഷ്ര സന്ധു രണ്ട് വിക്കറ്റും, സാദിയ ഇഖ്ബാല്‍ ഒരു വിക്കറ്റും വീഴ്ത്തി. പുറത്താകാതെ 55 പന്തില്‍ 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബിസ്മ മറൂഫ്, പുറത്താകാതെ 25 പന്തില്‍ 43 റണ്‍സെടുത്ത അയേഷ നസീം എന്നിവരുടെ പ്രകടനമികവാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മുനീബ അലി-12, ജവേരിയ ഖാന്‍-8, നിദ ദാര്‍-0, സിദ്ര അമീന്‍-11 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഇന്ത്യയ്ക്ക് വേണ്ടി രാധ യാദവ് രണ്ട് വിക്കറ്റും, ദീപ്തി ശര്‍മയും, പൂജ വസ്ത്രകറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment