/sathyam/media/post_attachments/3vQDQBM0VTpXlTKbr970.jpg)
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനെ വിവാദത്തിലാഴ്ത്തി മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തല്‍. സ്വകാര്യ ചാനല്‍ നടത്തിയ ഒളിക്യാമറ റിപ്പോര്‍ട്ടിംഗിലാണ് വെളിപ്പെടുത്തല്‍ പുറത്തായത്. പൂർണ ഫിറ്റ്നസ് ഇല്ലാത്ത ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം താരങ്ങൾ മത്സരത്തിന് ഇറങ്ങാൻ ഉത്തേജക കുത്തിവയ്പ് എടുക്കുന്നത് പതിവാണെന്നതാണ് പ്രധാനപ്പെട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
80-85 ശതമാനം ഫിറ്റ്‌നസ് മാത്രമെങ്കിലും ടീമില്‍ സെലക്ഷന്‍ കിട്ടാന്‍ പല താരങ്ങളും ഇഞ്ചക്ഷനുകള്‍ എടുത്തിരുന്നു. ഫിറ്റ്‌നസ് ഇല്ലെങ്കിലും ഇഞ്ചക്ഷന്‍ എടുത്തിട്ട് കളിക്കാനിറങ്ങും. ബിസിസിഐ മെഡിക്കല്‍ സംഘത്തിന് പുറമെ ചില സൂപ്പര്‍ താരങ്ങള്‍ക്ക് വ്യക്തിഗത ഡോക്‌ടര്‍മാരുമുണ്ടായിരുന്നു. അവരാണ് ഇത്തരം ഇഞ്ചക്ഷനുകള്‍ എടുക്കാന്‍ സഹായിച്ചിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രോഹിത് ശർമ്മയും ഹാർദിക് പാണ്ഡ്യയും പോലുള്ള ഇന്ത്യൻ കളിക്കാർ തന്നിൽ വളരെയധികം വിശ്വാസമർപ്പിക്കുന്നുവെന്നും തന്റെ വീട് പോലും സന്ദർശിച്ചിട്ടുണ്ടെന്നും ശർമ്മ പറയുന്നു. പാണ്ഡ്യ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ തവണ സന്ദർശിക്കാറുണ്ട്. ടി20 ഫോർമാറ്റിൽ, വിരാട് കോഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയ താരങ്ങള്‍ക്ക് ശുഭ്മാൻ ഗില്ലിന് അവസരം നൽകുന്നതിന് "വിശ്രമം" നൽകിയിട്ടുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായി ചുമതലയേൽക്കുമെന്നും രോഹിത് ശർമ്മ ഇനി ഭാഗമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തമ്മിൽ പിണക്കമില്ലെങ്കിലും ഈഗോ ക്ലാഷുണ്ട്. മുൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കാരണമാണ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായതെന്നാണ് വിരാട് കോലി കരുതുന്നത്. രോഹിത് ശര്‍മ്മയ്ക്ക് അനുകൂലമായിരുന്നില്ല ഗാംഗുലി, എന്നാല്‍ വിരാട് കോലിയെ ഒരിക്കലും ഇഷ്‌ടപ്പെട്ടിരുന്നുമില്ല.
പേസർ ജസ്പ്രീത് ബുമ്രയുടെ പരുക്ക് അതീവ ഗുരുതരമായതിനാലാണ് ഫിറ്റ്നസ് തെളിയിച്ചു വീണ്ടും കളിക്കിറങ്ങാൻ കഴിയാത്തത്.ഓസ്ട്രേലിയയിലെ ട്വന്‍റി 20 ലോകകപ്പില്‍ ഒരു മത്സരം കളിച്ചാല്‍ തന്നെ ബുമ്ര കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും ക്രിക്കറ്റില്‍ നിന്ന് പുറത്താകുമായിരുന്നു.
സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍, സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഇഷാൻ കിഷൻ മൂന്ന് ടീം കളിക്കാരുടെ കരിയർ അവസാനിപ്പിച്ചതായി ചേതൻ ശർമ്മ പറഞ്ഞു. ബംഗ്ലാദേശിനെതിരായ ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടിയതിലൂടെ സഞ്ജു സാംസൺ, കെഎൽ രാഹുൽ, ശിഖർ ധവാൻ എന്നിവരെക്കാൾ കിഷൻ സ്വയം മുന്നിലെത്തിയെന്ന് ചീഫ് സെലക്ടർ അവകാശപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us