വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയഗാഥ തുടരുന്നു; വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത് ആറു വിക്കറ്റിന്‌

New Update

publive-image

Advertisment

കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പില്‍ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. ഇന്ന് നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറു വിക്കറ്റിനാണ് ഇന്ത്യ തോല്‍പിച്ചത്. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ്-20 ഓവറില്‍ ആറു വിക്കറ്റിന് 118, ഇന്ത്യ-18.1 ഓവറില്‍ നാലു വിക്കറ്റിന് 119.

പുറത്താകാതെ 32 പന്തില്‍ 44 റണ്‍സെടുത്ത റിച്ച ഘോഷിന്റെ പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍-33, ഷഫാലി വര്‍മ-28, സ്മൃതി മന്ദാന-10, ജെമിമ റോഡ്രിഗസ്-1 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന.

വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി കരിഷ്മ റാംഹറാക്ക് രണ്ട് വിക്കറ്റും, ചിനേലി ഹെന്റി. ഹെയ്‌ലി മാത്യുസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 40 പന്തില്‍ 42 റണ്‍സെടുത്ത സ്റ്റഫാനി ടെയ്‌ലര്‍ ആണ് വെസ്റ്റ് ഇന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റെടുത്ത ദീപ്തി ശര്‍മ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി. രേണുക സിംഗ്, പൂജ വസ്ത്രകര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisment