/sathyam/media/post_attachments/x511FfOQcLwfrMifZJMf.jpg)
ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 263 റണ്‍സിന് പുറത്തായി. നാല് വിക്കറ്റെടുത്ത മുഹമ്മദ് ഷമി, മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചു.
125 പന്തില്‍ 81 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയാണ് ഓസീസ് ബാറ്റര്‍മാരിലെ ടോപ് സ്‌കോറര്‍. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് പുറത്താകാതെ 142 പന്തില്‍ 72 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല.
ഡേവിഡ് വാര്‍ണര്‍-15, മാര്‍നസ് ലബുഷാനെ-18, സ്റ്റീവ് സ്മിത്ത്-0, ട്രാവിസ് ഹെഡ്-12, അലക്‌സ് കാരി-0, പാറ്റ് കമ്മിന്‍സ്-33, ടോഡ് മര്‍ഫി-0, നഥാന്‍ ലിയോണ്‍-10, മാത്യു കുനെമന്‍-6 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സമ്പാദ്യം.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ 21 റണ്‍സ് എടുത്തു. 13 റണ്‍സുമായി രോഹിത് ശര്‍മയും, നാല് റണ്‍സുമായി കെഎല്‍ രാഹുലുമാണ് ക്രീസില്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us