New Update
Advertisment
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ എടികെ മോഹന്‍ബഗാന്‍ തോല്‍പിച്ചു. 2-1നായിരുന്നു എടികെയുടെ ജയം.
16-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസ് നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 23, 71 മിനിറ്റുകളില്‍ കാള്‍ മക്കൂ നേടിയ ഗോളില്‍ എടികെ വിജയം പിടിച്ചെടുക്കുകയായിരുന്നു.
64-ാം മിനിറ്റില്‍ കെ.പി. രാഹുല്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിന് ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം മന്ദഗതിയിലായിരുന്നു. ഈ വിജയത്തോടെ എടികെ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി മൂന്നാമതെത്തി. ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതാണ്.