/sathyam/media/post_attachments/Jo7pWbUlqTEDMNuSCdIH.jpg)
കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ 11 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 151 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
അഞ്ച് വിക്കറ്റെടുത്ത രേണുക സിംഗ് ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ശിഖ പാണ്ഡെ, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 42 പന്തില്‍ 50 റണ്‍സെടുത്ത നാറ്റ് സിവല്‍ ബ്രന്റാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ആമി ജോണ്‍സ് 40 റണ്‍സും, ഹീതര്‍ നൈറ്റ് 28 റണ്‍സും എടുത്തു.
41 പന്തില്‍ 52 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റിച്ച ഘോഷ് പുറത്താകാതെ 34 പന്തില്‍ 47 റണ്‍സെടുത്തു. ഷഫലി വര്‍മ-8, ജെമിമ റോഡ്രിഗസ്-13, ഹര്‍മന്‍പ്രീത് കൗര്‍-4, ദീപ്തി ശര്‍മ-7, പൂജ വസ്ത്രകര്‍-2 (നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സംഭാവന. ഇംഗ്ലണ്ടിനായി സാറ ഗ്ലെന്‍ രണ്ട് വിക്കറ്റും, ലോറെന്‍ ബെല്‍, സോഫി എക്ലെസ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.