ഏകദിനത്തില്‍ 76 ശരാശരി, എന്നിട്ടും ഓസ്‌ട്രേലിയക്കെതിരായ ഏകദിന ടീമില്‍ നിന്ന് തഴയപ്പെട്ടു ! പ്രകടനം നടത്താത്തവര്‍ക്ക് അവസരം നല്‍കുന്നത് നല്ലത് തന്നെ; പക്ഷേ അത് കഴിവുള്ള താരങ്ങളുടെ ചെലവില്‍ ആകരുത്-സഞ്ജു സാംസണ്‍ നേരിടുന്ന 'നീതിനിഷേധ'ത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

New Update

publive-image

കൊച്ചി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണിനെ തഴഞ്ഞതില്‍ ആരാധകര്‍ പ്രതിഷേധത്തിലാണ്. ഏകദിനത്തില്‍ ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചിട്ടും, സഞ്ജുവിന് തുടര്‍ അവസരങ്ങള്‍ എന്തുകൊണ്ട് ലഭിക്കുന്നില്ലെന്നാണ് ആരാധകരുടെ ചോദ്യം.

Advertisment

സഞ്ജുവിനെ ടീമില്‍ നിന്ന് തഴയുന്നതിന് എതിരെ ആഞ്ഞടിച്ച് ശശി തരൂര്‍ എം.പിയും രംഗത്തെത്തി. ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സഞ്ജുവിനെ തഴയുന്നത് എന്തിനാണ് എന്നായിരുന്നു തരൂരിന്റെ ചോദ്യം. മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്തയുടെ ട്വീറ്റിനോട് പ്രതികരിക്കവെയാണ് തരൂര്‍ ഇക്കാര്യം ഉന്നയിച്ചത്.

ഏകദിനത്തില്‍ 76 ശരാശരി. എന്നിട്ടും ഓസ്‌ട്രേലിയക്കെതിരായ ഏകദിന ടീമില്‍ നിന്ന് സഞ്ജു തഴയപ്പെട്ടു. പ്രകടനം നടത്താത്തവര്‍ക്ക് അവസരം നല്‍കുന്നത് നല്ലത് തന്നെ. പക്ഷേ അത് കഴിവുള്ള താരങ്ങളുടെ ചെലവില്‍ ആകരുതെന്നാണ് തരൂര്‍ പറഞ്ഞത്.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉംറാൻ മാലിക്, ഷാർദുൽ താക്കൂർ, അക്സർ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്.

Advertisment