ടി20 വനിതാ ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്; സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോട് പൊരുതിത്തോറ്റു ! അഞ്ച് റണ്‍സിന് ജയിച്ച് ഓസീസ് ഫൈനലില്‍

New Update

publive-image

Advertisment

കേപ്ടൗണ്‍: ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യ പുറത്ത്. ഇന്ന് നടന്ന സെമി ഫൈനലില്‍ അഞ്ച് റണ്‍സിന് ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഓസീസ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനെ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ.

37 പന്തില്‍ 54 റണ്‍സെടുത്ത ബേത്ത് മൂണി, 26 പന്തില്‍ 25 റണ്‍സെടുത്ത അലിസ ഹീലി, 18 പന്തില്‍ 31 റണ്‍സെടുത്ത ആഷ്‌ലെയ് ഗാര്‍ഡ്‌നര്‍, പുറത്താകാതെ 34 പന്തില്‍ 49 റണ്‍സെടുത്ത മെഗ് ലാനിംഗ് എന്നിരുടെ പ്രകടനമാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ശിഖ പാണ്ഡെ രണ്ട് വിക്കറ്റും, ദീപ്തി ശര്‍മ, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

34 പന്തില്‍ 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജെമിമ റോഡ്രിഗസ് 24 പന്തില്‍ 43 റണ്‍സെടുത്തു. ദീപ്തി ശര്‍മ 17 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു. മറ്റു ബാറ്റര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല.

ഷഫാലി വര്‍മ-9, സ്മൃതി മന്ദാന-2, യാസ്തിക ഭാട്ടിയ-4, റിച്ച ഘോഷ്-14, സ്‌നേഹ് റാണ-11, രാധ യാദവ്-0, ശിഖ പാണ്ഡെ-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. ഓസീസിന് വേണ്ടി ആഷ്‌ലെയ് ഗാര്‍ഡ്‌നറും, ഡാഴ്‌സി ബ്രൗണും രണ്ട് വിക്കറ്റ് വീതവും, മേഗന്‍ ഷ്യൂട്ടും, ജെസ് ജൊനസനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment