/sathyam/media/post_attachments/L1MaDpTzCovVzEHzjIBy.jpg)
ജയ്പുര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സ് കേരളത്തെ എട്ട് വിക്കറ്റിന് തോല്‍പിച്ചു. 10 ഓവറുകളുള്ള രണ്ട് ഇന്നിംഗ്‌സുകളിലായി നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത കേരളം 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുത്തു. 32 പന്തില്‍ 54 റണ്‍സെടുത്ത രാജീവ് പിള്ളയാണ് ടോപ് സ്‌കോറര്‍.
അര്‍ജുന്‍ നന്ദകുമാര്‍-അഞ്ച് പന്തില്‍ നാല്, മണിക്കുട്ടന്‍-നാല് പന്തില്‍ ഒന്ന്, ഉണ്ണി മുകുന്ദന്‍-10 പന്തില്‍ 19, സിദ്ധാര്‍ത്ഥ് മേനോന്‍-മൂന്ന് പന്തില്‍ മൂന്ന്, വിവേക് ഗോപന്‍-ആറു പന്തില്‍ ആറ് നോട്ടൗട്ട് എന്നിങ്ങനെയാണ് ആദ്യ ഇന്നിംഗ്‌സിലെ മറ്റ് കേരള ബാറ്റര്‍മാരുടെ പ്രകടനം. കര്‍ണാടകയ്ക്കായി കരണ്‍ ആര്യന്‍ രണ്ട് വിക്കറ്റും, ജയ്‌റാം, ഗണേഷ്, പ്രദീപ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ കര്‍ണാടക ആദ്യ ഇന്നിംഗ്‌സില്‍ പത്ത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് നേടി. ഒപ്പം 20 റണ്‍സിന്റെ ലീഡും സ്വന്തമാക്കി. 29 പന്തില്‍ 59 റണ്‍സെടുത്ത പ്രദീപ് ബൊഗാഡി കര്‍ണാടകയ്ക്കായി തിളങ്ങി.
കൃഷ്ണ-13 പന്തില്‍ 20, നിരൂപ് ഭണ്ഡാരി-ആറു പന്തില്‍ ഏഴ്, രാജീവ് ഹനു-ഏഴ് പന്തില്‍ 13, ബച്ചന്‍-0, കരണ്‍ ആര്യന്‍-അഞ്ച് പന്തില്‍ 13 നോട്ടൗട്ട്, ജയ്‌റാം കാര്‍ത്തിക്-ഒരു പന്തില്‍ രണ്ട് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് കര്‍ണാടക ബാറ്റര്‍മാരുടെ സമ്പാദ്യം. കേരളത്തിന് വേണ്ടി വിവേക് ഗോപനും, ജീന്‍ പോള്‍ ലാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാം ഇന്നിംഗ്‌സില്‍ കേരളം 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തു. 18 പന്തില്‍ 43 റണ്‍സ് നേടിയ രാജീവ് പിള്ളയാണ് രണ്ടാം ഇന്നിംഗ്‌സിലും കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവച്ചത്. സിദ്ധാര്‍ത്ഥ് മേനോന്‍-12 പന്തില്‍ 20, ഉണ്ണി മുകുന്ദന്‍-11 പന്തില്‍ 13, വിജയ് യേശുദാസ്-രണ്ട് പന്തില്‍ പൂജ്യം, ജീന്‍ പോള്‍ ലാല്‍-13 പന്തില്‍ 10, അര്‍ജുന്‍ നന്ദകുമാര്‍-നാല് പന്തില്‍ ഒമ്പത് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റണ്‍സുകള്‍.
കര്‍ണാടകയ്ക്ക് വേണ്ടി ചന്ദന്‍, പ്രസന്ന, ഗണേഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കര്‍ണാടക 6.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us