വനിതാ ടി20 ലോകകപ്പ് വീണ്ടും ഓസീസിന്; കലാശപ്പോരാട്ടത്തില്‍ ആതിഥേയരെ കീഴടക്കിയത് 19 റണ്‍സിന്‌

New Update

publive-image

Advertisment

കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പ് ഓസ്‌ട്രേലിയ സ്വന്തമാക്കി. ഫൈനലില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 19 റണ്‍സിന് തോല്‍പിച്ചു. സ്‌കോര്‍: ഓസീസ്: 20 ഓവറില്‍ ആറു വിക്കറ്റിന് 156, ദക്ഷിണാഫ്രിക്ക: 20 ഓവറില്‍ ആറു വിക്കറ്റിന് 137. പുറത്താകാതെ 53 പന്തില്‍ 74 റണ്‍സെടുത്ത ബേത്ത് മൂണിയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.

ആഷ്‌ലെയ് ഗാര്‍ഡ്‌നര്‍-21 പന്തില്‍ 29, അലൈസ ഹീലി-20 പന്തില്‍ 18, ഗ്രേസ് ഹാരിസ്-ഒമ്പത് പന്തില്‍ 10, മേഗ് ലാനിംഗ്-11 പന്തില്‍ 10, എലീസ പെറി-അഞ്ച് പന്തില്‍ ഏഴ്, ജോര്‍ജിയ വെയര്‍ഹാം-0, തലിയ മക്ഗ്രാത്ത്-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഷബ്‌നി ഇസ്മയില്‍, മരിസനെ കാപ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ക്ലോയി ട്രയോണ്‍ ഒരു വിക്കറ്റും വീഴ്ത്തി.

48 പന്തില്‍ 61 റണ്‍സെടുത്ത ലോറ വോള്‍വാര്‍ട്ടാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. തസ്മിന്‍ ബ്രിട്ട്‌സ്-17 പന്തില്‍ 10, മരിസനെ കാപ്-11 പന്തില്‍ 11, സൂനെ ലൂസ്-അഞ്ച് പന്തില്‍ രണ്ട്, ക്ലോയി ട്രയോണ്‍-23 പന്തില്‍ 25, നദിന്‍ ഡെ ക്ലാര്‍ക്ക്-10 പന്തില്‍ എട്ട്, അന്നെക്കെ ബോഷ്-രണ്ട് പന്തില്‍ ഒന്ന്, സിനാലോ ജഫ-പുറത്താകാതെ ആറു പന്തില്‍ ഒമ്പത് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ഓസീസിന് വേണ്ടി മേഗന്‍ ഷൂട്ട്, ആഷ്‌ലെയ് ഗാര്‍ഡ്‌നര്‍, ഡാഴ്‌സി ബ്രൗണ്‍, ജെസ് ജൊനാസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisment