ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള മത്സരത്തിനിടെ അരങ്ങേറിയത് അസാധാരണ സംഭവങ്ങള്‍. എക്‌സ്ട്രാ ടൈമിലേക്ക് കടന്ന മത്സരത്തില്‍ ബെംഗളൂരു നേടിയ ഗോള്‍ വിവാദത്തിനിടയാക്കി. തുടര്‍ന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിഷേധിച്ച് മൈതാനം വിട്ടു. ബ്ലാസ്റ്റേഴ്‌സ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു. ഇതോടെ ബെംഗളൂരു എഫ്‌സി സെമി ഫൈനലില്‍ പ്രവേശിച്ചു. ബ്ലാസ്റ്റേഴ്‌സ് പുറത്തായി.
📌
— Footballer Ninja (@FootballerNinja) March 3, 2023
Just Crazy(Historical things ongoing in indian football) #KeralaBlasters vs #BengaluruFC#HeroISL#HeroISLPlayoffs#KBFCBFC#indianfootballpic.twitter.com/sEmGmVojfF
ലഭിച്ച ഫ്രീകിക്ക് വേഗത്തില്‍ വലയിലാക്കി ബെംഗളൂരുവിനായി സുനില്‍ ഛേത്രിയാണ് ഗോളടിച്ചത്. താരങ്ങള്‍ തയ്യാറാകുന്നതിന് മുന്നേയാണ് കിക്കെടുത്തതെന്നും അതിനാല്‍ ഗോള്‍ അനുവദിക്കരുതെന്നും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചു. റഫറി ഗോള്‍ നുവദിച്ചതിനാല്‍ കോച്ച് ഇവാന്‍ വുകാമനോവിച്ച് താരങ്ങളോട് മൈതാനം വിടാന്‍ നിര്‍ദേശിച്ചു ഇതിന് പിന്നാലെ താരങ്ങള്‍ മൈതാനം വിട്ടു.
ഏറെ നേരത്തെ ആശയക്കുഴപ്പത്തിനും തർക്കത്തിനും ചർച്ചകൾക്കുമൊടുവിൽ ബെംഗളൂരു എഫ്സിയെ വിജയികളായി പ്രഖ്യാപിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ പോയതോടെയാണ് മത്സരം ഇനി എക്സട്രാ ടൈമിലേക്കു നീണ്ടത്.