New Update
/sathyam/media/post_attachments/bBDyd4ATjMVQnLZ7ai2H.jpg)
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്ലേ ഓഫ് പോരാട്ടത്തില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന വിവാദ മത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ടീമിന് ആരാധകര്‍ വന്‍ സ്വീകരണം നല്‍കി. ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ചിനെയും, താരങ്ങളെയും സ്വീകരിച്ചത്.
Advertisment
വിവാദത്തെ കുറിച്ച് വുകോമനോവിച്ച് പ്രതികരിച്ചില്ല. എല്ലാം ക്ലബ്ബ് ഔദ്യോഗികമായി അറിയിക്കുമെന്നായിരുന്നു ചോദ്യം ചോദിച്ച മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത്. വീണ്ടും കാണാമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us