പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് വിജയത്തുടക്കം; ഗുജറാത്ത് ജയന്റ്‌സിന് 143 റണ്‍സിന്റെ വന്‍ തോല്‍വി

New Update

publive-image

മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് 143 റണ്‍സിന് ഗുജറാത്ത് ജയന്റ്‌സിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 207 റണ്‍സെടുത്തു. ഗുജറാത്ത് 15.1 ഓവറില്‍ 64 റണ്‍സിന് പുറത്തായി.

Advertisment

30 പന്തില്‍ 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. യാസ്തിക ഭാട്ടിയ-1, ഹെയ്‌ലി മാത്യുസ്-47, നാറ്റ് സിവര്‍ ബ്രന്‍ഡ്-23, അമേലിയ കെര്‍-45 നോട്ടൗട്ട്, പൂജ വസ്ത്രകര്‍-15, ഇസി വോങ്-6 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

ഗുജറാത്തിന് വേണ്ടി സ്‌നേഹ് റാണ രണ്ട് വിക്കറ്റും, അഷ്‌ലെയ് ഗാര്‍ഡ്‌നര്‍, തനുജ കന്‍വര്‍, ജോര്‍ജിയ വെയര്‍ഹം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് നിരയില്‍ പുറത്താകാതെ 23 പന്തില്‍ 29 റണ്‍സെടുത്ത ദയലന്‍ ഹേമലതയും, ഒമ്പത് പന്തില്‍ 10 റണ്‍സെടുത്ത മോണിക്ക പട്ടേലുമാണ് രണ്ടക്കം കടന്നത്. സബിനേനി മേഘ്‌ന-2, ബേത്ത് മൂണി-0(റിട്ടയേര്‍ഡ് ഹര്‍ട്ട്), ഹര്‍ലീന്‍ ഡിയോള്‍-0, അഷ്‌ലെയ് ഗാര്‍ഡ്‌നര്‍-0, അന്നബെല്‍ സഥര്‍ലന്‍ഡ്-6, ജോര്‍ജിയ-8, സ്‌നേഹ് റാണ-1, തനുജ കന്‍വര്‍-0, മന്‍സി ജോഷി-6 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സമ്പാദ്യം.

മുംബൈയ്ക്കു വേണ്ടി സൈക ഇഷഖ് നാലു വിക്കറ്റും, നാറ്റ് സിവര്‍ ബ്രന്‍ഡ്, അമേലിയ കര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ഇസി വോങ് ഒരു വിക്കറ്റും വീഴ്ത്തി.

Advertisment