New Update
/sathyam/media/post_attachments/FkZq1X1owVRN87jws18D.jpg)
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗില്‍ ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്സ്. പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്നും താരങ്ങള്‍ തയ്യാറെടുക്കും മുമ്പ് സുനില്‍ ഛേത്രി നേടിയ ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെ വിലക്കണമെന്നും ബ്ലാസ്‌റ്റേഴ്‌സ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) പരാതി നല്‍കി.
Advertisment
ഐഎസ്എല്ലിന്‍റെ ആദ്യ സെമിയുടെ ആദ്യപാദം നാളെ മുംബൈയില്‍ നടക്കാനിരിക്കെയാണ് റീപ്ലേ വേണമെന്ന ആവശ്യവുമായി ബ്ലാസ്റ്റേഴ്സ് മുന്നോട്ടുവന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആവശ്യപ്രകാരം പ്ലേ ഓഫ് മത്സരം വീണ്ടും നടത്താന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
l
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us