കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്‌സി മത്സരം വീണ്ടും വരുന്നു; പോരാട്ടം കോഴിക്കോട് വെച്ച്‌

New Update

publive-image

കോഴിക്കോട്: സൂപ്പർ കപ്പിന്റെ 2023 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഒരു ഗ്രൂപ്പിൽ. എ ഗ്രൂപ്പിൽ ബെംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബ് ടീമുകളാണുള്ളത്. 16 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റ് ഏപ്രില്‍ മൂന്ന് മുതല്‍ ഏപ്രില്‍ 26 വരെയാണ് നടക്കുക. ടൂര്‍ണമെന്റിന് കേരളമാണ് വേദിയാകുക.

Advertisment

കോഴിക്കോട്ടും മഞ്ചേരിയിലുമാണ് മത്സരങ്ങള്‍. ഏപ്രിൽ 16ന് കോഴിക്കോടു നടക്കുന്ന പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഏറ്റുമുട്ടും. ഏപ്രിൽ 12നും ബ്ലാസ്റ്റേഴ്സിനു മത്സരമുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിലെ പ്ലേ ഓഫ്‌ മത്സരത്തിൽ ബെംഗളൂരു എഫ്സിയോട് ഒരു ഗോളിന് തോറ്റു ബ്ലാസ്റ്റേഴ്സ് പുറത്തായിരുന്നു. പ്ലേ ഓഫില്‍ സുനില്‍ ഛേത്രി നേടിയ വിവാദഗോളിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് മത്സരം ബഹിഷ്‌കരിക്കുകയായിരുന്നു.

Advertisment