ഗോളടിച്ച് സുനില്‍ ഛേത്രി; സെമി ഫൈനലിലെ ആദ്യ പാദത്തില്‍ മുംബൈ സിറ്റിയെ തകര്‍ത്ത് ബെംഗളൂരു എഫ്‌സി

New Update

publive-image

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി ഫൈനല്‍ മത്സരത്തിലെ ആദ്യ പാദത്തില്‍ ബെംഗളൂരു എഫ്‌സി മുംബൈ സിറ്റിയെ തോല്‍പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരുവിന്റെ ജയം.

Advertisment

പ്ലേ ഓഫ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വിവാദഗോള്‍ നേടിയ സുനില്‍ ഛേത്രി സെമി ഫൈനലിലും ഗോളടിച്ചു. 78-ാം മിനിറ്റിലാണ് ഛേത്രി വല കുലുക്കിയത്.

മത്സരത്തിലുടനീളം മുംബൈ മേധാവിത്തം പുലര്‍ത്തിയെങ്കിലും ബെംഗളൂരു പ്രതിരോധത്തെ മറികടക്കാന്‍ സാധിച്ചില്ല.

Advertisment