പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മുംബൈ സിറ്റിയെ തകര്‍ത്തു; ബെംഗളൂരു എഫ്‌സി ഫൈനലില്‍

New Update

publive-image

Advertisment

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ മുംബൈ സിറ്റിയെ തകര്‍ത്ത് ബെംഗളൂരു എഫ്‌സി ഫൈനലില്‍ പ്രവേശിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ബെംഗളൂരുവിന്റെ വിജയം.

22-ാം മിനിറ്റില്‍ ജാവി ഹെര്‍ണാണ്ടസ് നേടിയ ഗോളിലൂടെ ബെംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 30-ാം മിനിറ്റില്‍ ബിപിന്‍ സിംഗ് തനോജവും, 66-ാം മിനിറ്റില്‍ മെഹ്താബ് സിംഗും ഗോളുകള്‍ നേടിയതോടെ മത്സരത്തില്‍ മുംബൈ ശക്തമായി തിരികെയെത്തി.

ആദ്യ പാദത്തില്‍ ബെംഗളൂരു വിജയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ റെഗുലര്‍ ടൈം അവസാനിച്ചപ്പോള്‍ ഇരുടീമുകളുടെയും ഗോള്‍നില 2-2 എന്ന നിലയില്‍ തുല്യമായതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. എന്നാല്‍ എക്‌സ്ട്രാ ടൈമില്‍ ആര്‍ക്കും ഗോള്‍ നേടാന്‍ സാധിക്കാത്തതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 9-8നായിരുന്നു ബെംഗളൂരുവിന്റെ ജയം.

Advertisment