/sathyam/media/post_attachments/My0xZmwk2FViUJdNiNub.jpg)
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. സ്‌കോര്‍: ഓസ്‌ട്രേലിയ-35.4 ഓവറില്‍ 188, ഇന്ത്യ-39.5 ഓവറില്‍ അഞ്ച് വിക്കറ്റിന് 191. ആറാം വിക്കറ്റില്‍ കെഎല്‍ രാഹുലും, രവീന്ദ്ര ജഡേജയും പടുത്തുയര്‍ത്തിയ 108 റണ്‍സിന്റെ അപരാജിത കൂട്ടുക്കെട്ടാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.
രാഹുല്‍ 91 പന്തില്‍ 75 റണ്‍സും, ജഡേജ 69 പന്തില്‍ 45 റണ്‍സും എടുത്തു. ഇഷന്‍ കിഷന്‍-3, ശുഭ്മാന്‍ ഗില്‍-20, വിരാട് കോഹ്ലി-4, സൂര്യകുമാര്‍ യാദവ്-0 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സമ്പാദ്യം. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും, മാര്‍ക്കസ് സ്‌റ്റോയിനിസ് രണ്ട് വിക്കറ്റും വീഴ്ത്തി.
65 പന്തില്‍ 81 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന് മാത്രമാണ് ഓസീസ് ബാറ്റര്‍മാരില്‍ തിളങ്ങാനായത്. ട്രാവിസ് ഹെഡ്-5, സ്റ്റീവ് സ്മിത്ത്-22, മാര്‍നസ് ലബുഷനെ-15, ജോഷ് ഇംഗ്ലിസ്-26, കാമറൂണ്‍ ഗ്രീന്‍-12, ഗ്ലെന്‍ മാക്‌സ്വെല്‍-8, മാര്‍ക്കസ് സ്‌റ്റോയിനിസ്-5, സീന്‍ അബോട്ട്-0, മിച്ചല്‍ സ്റ്റാര്‍ക്ക്- നാല് നോട്ടൗട്ട്, ആദം സാമ്പ-0 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജും, മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീതവും, രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും, ഹാര്‍ദ്ദിക് പാണ്ഡ്യയും, കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us