Advertisment

കലാശപ്പോരാട്ടത്തില്‍ സുനില്‍ ഛേത്രിക്കും സംഘത്തിനും കാലിടറി ! ഐഎസ്എല്‍ കിരീടം എടികെ മോഹന്‍ ബഗാന്‌

New Update

publive-image

Advertisment

ഫത്തോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം എടികെ മോഹന്‍ബഗാന്. ഇന്ന് നടന്ന ഫൈനലില്‍ ബെംഗളൂരു എഫ്‌സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എടികെ തകര്‍ത്തു.

നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നായിരുന്നു എടികെയുടെ ജയം.

റെഗുലര്‍ ടൈമില്‍ 14-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ദിമിത്രി പെട്രറ്റോസ് എടികെയെ മുന്നിലെത്തിച്ചു. എന്നാല്‍ ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ സുനില്‍ ഛേത്രി പെനാല്‍റ്റി വലയിലെത്തിച്ച് ബെംഗളൂരുവിനെ ഒപ്പമെത്തിച്ചു.

78-ാം മിനിറ്റില്‍ റോയ് കൃഷ്ണ നേടിയ ഗോളിലൂടെ ബെംഗളൂരു ലീഡ് നേടിയെങ്കിലും, 85-ാം മിനിറ്റില്‍ മറ്റൊരു പെനാല്‍റ്റി കൂടി വലയിലെത്തിച്ച് ദിമിത്രി പെട്രറ്റോസ് എടികെയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിക്കുകയായിരുന്നു.

Advertisment