New Update
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കിരീടനേട്ടത്തിന് പിന്നാലെ എടികെ മോഹന്‍ബഗാന്റെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ച് ക്ലബ് ഉടമ സഞ്ജീവ് ഗോയങ്ക രംഹത്ത്. അടുത്ത സീസണ്‍ മുതല്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് എന്ന പേരിലാകും ക്ലബ് അറിയപ്പെടുക. ടീമിനൊപ്പമുള്ള എടികെ എന്ന പേര് ഒഴിവാക്കണമെന്ന ഏറെ നാളായുള്ള ആരാധകരുടെ ആഗ്രഹമാണ് ഇതോടെ നിറവേറുന്നത്.
Advertisment
2020 ജനുവരിയിൽ മോഹൻ ബഗാൻ എടികെയുമായി ലയിച്ചതിന് ശേഷമാണ് എടികെ മോഹന്‍ ബഗാന്‍ എന്ന പേര് ക്ലബ് സ്വീകരിച്ചത്. എന്നാല്‍ എടികെ എന്ന പേര് ആരാധകരില്‍ പലര്‍ക്കും സ്വീകാര്യമായിരുന്നില്ല. ക്ലബിന്റെ ചരിത്രവും പൈതൃകവും പലപ്പോഴും നശിപ്പിക്കപ്പെടുന്നുണ്ടെന്ന് ആരോപിച്ച് ക്ലബ്ബിനെ പിന്തുണയ്ക്കുന്നവർ തങ്ങളുടെ രോഷം പ്രകടിപ്പിച്ചിരുന്നു.