/sathyam/media/post_attachments/La2fsk5eOCeg0SFZoKf5.jpg)
ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഓസ്‌ട്രേലിയ 2-1ന് സ്വന്തമാക്കി. ഇന്ന് ചെന്നൈയില്‍ നടന്ന നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ഇന്ത്യയെ 21 റണ്‍സിനാണ് ഓസീസ് തോല്‍പിച്ചത്. 270 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.1 ഓവറില്‍ 248 റണ്‍സിന് പുറത്തായി.
72 പന്തില്‍ 54 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ-30, ശുഭ്മന്‍ ഗില്‍-37, കെ.എല്‍. രാഹുല്‍-32, അക്‌സര്‍ പട്ടേല്‍-2, ഹാര്‍ദ്ദിക് പാണ്ഡ്യ-40, സൂര്യകുമാര്‍ യാദവ്-0, രവീന്ദ്ര ജഡേജ-18, കുല്‍ദീപ് യാദവ്-6, മുഹമ്മദ് ഷമി-14, മുഹമ്മദ് സിറാജ്-3 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ സമ്പാദ്യം.
ഓസ്‌ട്രേലിയക്കു വേണ്ടി ആദം സാമ്പ നാലു വിക്കറ്റും, ആഷ്ടണ്‍ അഗര്‍ രണ്ട് വിക്കറ്റും, സീന്‍ അബോട്ട്, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 49 ഓവറില്‍ 269 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയും, കുല്‍ദീപ് യാദവും, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അക്‌സര്‍ പട്ടേലും, മുഹമ്മദ് സിറാജും ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി.
47 പന്തില്‍ 47 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ട്രാവിസ് ഹെഡ്-33, സ്റ്റീവ് സ്മിത്ത്-0, ഡേവിഡ് വാര്‍ണര്‍-23, മാര്‍നസ് ലബുഷനെ-28, അലക്‌സ് കാരി-38, മാര്‍ക്കസ് സ്‌റ്റോയിനിസ്-25, സീന്‍ അബോട്ട്-26, ആഷ്ടണ്‍ അഗര്‍-17, മിച്ചല്‍ സ്റ്റാര്‍ക്ക്-10, ആദം സാമ്പ-10 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ഓസീസ് ബാറ്റര്‍മാരുടെ റണ്‍സുകള്‍.
/sathyam/media/post_attachments/QekMv3ZrK4iuDIp4fLF5.jpg)
നാണം കെട്ട് സൂര്യകുമാര്‍ യാദവ്
തുടർച്ചയായ മൂന്നാം ഏകദിനത്തിലും ആദ്യ പന്തിൽ പുറത്തായി സൂര്യകുമാർ യാദവ്. ചെന്നൈയില്‍ നടന്ന മൂന്നാം മത്സരത്തിൽ ആഷ്ടണ്‍ അഗാറിന്റെ പന്തില്‍ കുറ്റി തെറിച്ചാണ് താരം പുറത്തായത്. ആദ്യ രണ്ട് ഏകദിനത്തിലും താരം ആദ്യ പന്തില്‍ പുറത്തായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു രണ്ട് തവണയും സൂര്യയെ പുറത്താക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us