/sathyam/media/post_attachments/DserIxQu18yclxNLD9dM.jpg)
മുംബൈ: ബിസിസിഐയുടെ വാര്‍ഷിക സെന്‍ട്രല്‍ കരാറില്‍ മലയാളിതാരം സഞ്ജു സാംസണും, ശിഖര്‍ ധവാനും ഇടം പിടിച്ചത്. അപ്രതീക്ഷിതമായിരുന്നു. ഇരുവരും ഒരു കോടി രൂപയുടെ സി ഗ്രേഡിലാണ് ഇടം നേടിയത്. വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തിയതോടെ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടാനും സാധ്യതയേറുകയാണ്. ഇന്ത്യന്‍ ടീമില്‍ നിന്ന് ഏറെക്കുറെ ഒഴിവാക്കപ്പെട്ട ശിഖാര്‍ ധവാനും തിരിച്ചുവരവിന് സാധ്യത തെളിയുന്നു.
വരുന്ന ഏകദിന ലോകകപ്പിനുള്ള ആദ്യ സാധ്യതാപട്ടികയില്‍ ഇരുവരും ഉള്‍പ്പെട്ടിരുന്നില്ലെന്നാണ് വിവരം. എന്നാല്‍ ടീമിലെ ചില താരങ്ങളുടെ പരിക്കും, മറ്റ് ചിലരുടെ ഫോമില്ലായ്മയും ബിസിസിഐയെ പുനര്‍ചിന്തനത്തിന് പ്രേരിപ്പിച്ചു. ഋഷഭ് പന്ത്, ശ്രേയസ് എന്നിവരുടെ പരിക്കാണ് ടീമിന് തിരിച്ചടിയായത്. ഋഷഭ് പന്ത് ഏകദിന ലോകകപ്പിന് ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ശ്രേയസിന്റെ തിരിച്ചുവരവ് എന്നുണ്ടാകുമെന്ന് ഇപ്പോഴും വ്യക്തമല്ല. ശ്രേയസിന് പകരക്കാരനാകുമെന്ന് കരുതിയ സൂര്യകുമാര്‍ യാദവാകട്ടെ ഫോമിലല്ല താനും. ഒരു ഇരട്ടസെഞ്ചുറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ ഇഷന്‍ കിഷന്റെ പ്രകടനവും പരിതാപകരമാണ്.
തുടർച്ചയായി മോശം പ്രകടനത്തെ തുടർന്ന് രാഹുലിനെ ബി ഗ്രേഡിലേക്ക് തരംതാഴ്ത്തിയതും ശ്രദ്ധേയമാണ്. എന്നാല്‍ കിട്ടിയ അവസരങ്ങളിലെല്ലാം ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടം പുറത്തെടുത്ത സഞ്ജു വിമര്‍ശകരുടെ വായടപ്പിക്കുകയും, ഒപ്പം ടീമില്‍ കളിക്കാന്‍ താന്‍ യോഗ്യനാണെന്ന് തെളിയിക്കുകയും ചെയ്തു. വെറും 11 മത്സരങ്ങളില്‍ നിന്ന് 66 റണ്‍സാണ് താരത്തിന്റെ ശരാശരി.
ഈ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സഞ്ജുവിനെ ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നത്. ഡിസംബറിൽ ഡബിൾ സെഞ്ച്വറി നേടിയ ശേഷം കിഷൻ മോശം ഫോമിലാണ്. അതിനാൽ മൂന്നാം ഓപ്പണർ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ധവാനുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ഐസിസി ടൂര്‍ണമെന്റുകളിലെ പ്രകടനവും താരത്തിന് അനുകൂല ഘടകമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us