Advertisment

കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് 10 ലക്ഷം രൂപ കൈമാറി സ്വിറ്റ്സർലൻഡ് മലയാളികളുടെ കൂട്ടായ്മയായ കൈരളി പ്രോഗ്രസീവ് ഫോറം

New Update

publive-image

Advertisment

ബേൺ: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനു കൈത്താങ്ങേകി സ്വിറ്റ്സർലൻഡ് മലയാളികളുടെ കൂട്ടായ്മയായ കൈരളി പ്രോഗ്രസീവ് ഫോറം. സംഘടനയിലെ അംഗങ്ങളിൽനിന്നും സമാഹരിച്ച 10 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.

കെപിഎഫ്എസിന്റെ വൈസ് പ്രസിഡന്റ് ഡോക്ടർ ജോയ് പറമ്പേട്ട്, ഫാ. ജോർജ് ഫ്രാൻസിസ് സേവ്യർ എന്നിവർ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നാടിനോടുള്ള കടമ എന്ന നിലയിൽ തങ്ങളാലാവുംവിധം സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധനസമാഹരണം നടത്തിയത് എന്ന് കെപിഎഫ് എസിന്റെ പ്രസിഡന്റായ സണ്ണി ജോസഫ് അറിയിച്ചു.

സ്വിറ്റ്സർലൻഡ് മലയാളികളുടെ ഉന്നമനവും ക്ഷേമവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വർഷം മുൻപാണ് പുരോഗമന സാംസ്കാരിക സംഘടനയായ കെപിഎഫ്എസിന് രൂപം നൽകിയത്. സാജൻ പെരേപ്പാടനാണ് സംഘടനയുടെ സെക്രട്ടറി. കുര്യാക്കോസ് മണിക്കുട്ടിയിൽ ട്രഷററായി പ്രവർത്തിക്കുന്നു.

Switzerland news
Advertisment