Advertisment

18-മത് കേളി അന്താരാഷ്ട്ര കലാമേള സമാപിച്ചു

New Update

publive-image

Advertisment

സ്വിറ്റ്സര്‍ലാന്‍ഡ്: കേളി സ്വിറ്റ്സർലാൻ്റിൻ്റെ സിൽവർ ജൂബിലി വർഷത്തിൽ ഹോംബ്രെറ്റികോണ്‍ (Hombrechtikon) ൽ അരങ്ങേറിയ 18-ാമത് ഇൻ്റർനാഷണൽ കലാമേള വർണ്ണാഭമായ സമാപനച്ചടങ്ങുകളോടെ കൊടിയിറങ്ങി. 6 മാസക്കാലത്തോളം നീണ്ടു നിന്ന വിവിധ കമ്മിറ്റികളുടെ പഴുതടച്ച പ്രവർത്തനത്തിൻ്റെ ഫലമായ് മെയ് 27, 28 തീയതികളിൽ നടന്ന 18-മത് കേളി ഇൻ്റർനാഷണൽ കലാമേളയിൽ അനേകം പ്രതിഭകൾ വിവിധ മൽസരങ്ങളിൽ മാറ്റുരച്ചു.

രണ്ടു ദിനരാതങ്ങൾ ഹോംബ്രെറ്റിക്കോണിൽ മെയ് 27, 28 തീയതികളിൽ ചിലങ്കകളുടെയും സംഗീതത്തിന്റെ യും താളമേളങ്ങൾ ഉയർന്ന കലാമാമാങ്കത്തിനു രണ്ടാം ദിവസം നടന്ന സമാപന ചടങ്ങോടെ തിരശീല വീണു. അടുത്തവർഷം വീണ്ടും ഒത്തുചേരാമെന്ന ശുഭപ്രതീക്ഷയോടെ മത്സരാർത്ഥികളും കളം വിട്ടു. ഇന്ത്യക്കു പുറത്തു നടക്കുന്ന ഏറ്റവും വലിയ യുവജനോത്സവമായ ഈ കലാമേളയിൽ 360 ൽ പരം കലാകാരന്മാരും കലാകാരികളും വിവിധ ഇനങ്ങളിലായായി സ്റ്റേജിൽ അണിനിരന്നു.

വർഷങ്ങൾ നീണ്ട പഠനത്തിലൂടെയും പരിശീലനത്തിലൂടെയും സ്വായത്തമാക്കിയ കലകൾ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിലൂടെ മാറ്റുരക്കുന്ന അപൂർവ്വ വേദിയായി കേളി കലാമേള മാറി.

നിറഞ്ഞ സദസിനുമുമ്പിൽ നടന്ന സമാപന ചടങ്ങ് പ്രസിഡൻറ് റ്റോമി വിരുത്തിയേൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിനു വാളിപ്ലാക്കൽ സദസിനു സ്വാഗതം ആശംസിച്ച. കലാമേള കൺവീനർ ജൂബിൻ ജോസഫ് നന്ദി പ്രകാശിച്ചിപ്പിച്ചു. എല്ലാ വിജയികൾക്കും സർട്ടിഫിക്കറ്റും ട്രോഫിയും നൽകി കേളി മത്സരാർത്ഥികളെ ആദരിച്ചു.

കടുത്ത മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടി വിജയിച്ചു വരുന്ന കുട്ടിക്ക് നൽകി വരുന്ന സൂര്യ ഇന്ത്യ കലാതിലകം ട്രോഫി ഈ വർഷം നന്ദന പ്രശാന്ത് കരസ്ഥമാക്കി. നൃത്ത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ വ്യക്തിക്ക് നൽകുന്ന കേളി കലാരത്ന ട്രോഫി ശിവാനി നമ്പ്യാർ നേടി.

നൃത്യേതര ഇനങ്ങളിൽ ചാമ്പ്യൻ ആകുന്ന വ്യക്തിക്ക് നൽകുന്ന ഫാ.ആബേൽ മെമ്മോറിയൽ ട്രോഫിക്ക് ആര്യ മധു അർഹയായി. മൈനർ ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ബാലതാരത്തിന് നൽകുന്ന കേളി ബലപ്രതിഭ അവാർഡ് മാധവ്‌ നമ്പ്യാർ കരസ്ഥമാക്കി.

മീഡിയ ഈവന്റുകൾക്ക് (ഫോട്ടോഗ്രാഫി, ഷോർട് ഫിലിം, പെയിന്റിംഗ് ) നൽകി വരുന്ന ജനപ്രിയ അവാർഡുകൾ ഫോട്ടോഗ്രാഫി : സുജീഷ് സുരേന്ദ്രൻ, ഓപ്പൺ പെയിന്റിംഗ് : നന്ദന ധന്യ രാജേഷ്, ഷോർട് ഫിലിം : രമേഷ് മാധവ് എന്നിവര്‍ കരസ്ഥമാക്കി.

യൂറോപ്പിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രൗഡഗംഭീരമായ സദസ്സിൻ്റെ സാന്നിധ്യത്തിൽ 18 - മത് കേളി ഇൻറർനാഷണൽ കലാമേള മറക്കാനാവാത്ത ചരിത്ര മുഹൂർത്തമായ് ആലേഖനം ചെയ്യപ്പെട്ടു. സമ്മാനവിതരണത്തിനുശേഷം ദേശീയഗാനത്തോടെ സമാപനചടങ്ങ് അവസാനിച്ചു.

Advertisment