Advertisment

വൻ താരനിശയുമായി കേളി രജത ജൂബിലി ആഘോഷങ്ങൾ സെപ്റ്റംബർ 9 ന്

New Update

publive-image

Advertisment

വൻ താരനിശയുമായി കേളി രജത ജൂബിലി ആഘോഷങ്ങൾ സെപ്റ്റംബർ 9 ന്. ജൂബിലി ഓണാഘോഷത്തിന് വിപുലമായ പരിപാടികളാണ് കേളി ഒരുക്കുന്നത്. വിജയ് യേശുദാസ്, കെ.എസ് ഹരിശങ്കർ, സയനോര ഫിലിപ്, രമേശ് പിഷാരടി, അവതാരകനും നടനുമായ മിഥുൻ രമേശ് തുടങ്ങിയ താരങ്ങളുടെ വിവിധ കലാപരിപാടികൾ ജൂബിലി പൊന്നോണത്തിന് പകിട്ടേകും.

പ്രശസ്ത കൊറിയോഗ്രാഫർ ജോർജ്‌ ജേക്കബ് സംവിധാനം ചെയ്യുന്ന ഓപ്പണിങ് പ്രോഗ്രാമിൽ ഇരുന്നൂറിൽ പരം കലാകാരികളും കലാകാരന്മാരും പങ്കെടുക്കും. 36 യുവതികൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര ഇത്തവണത്തെ പ്രത്യേകത ആയിരിക്കും.

സൂറിച്ചിലെ അതി വിശാലമായ സ്റ്റാഡ്തല്ലേ ബുലാച്ചില്‍ ആണ് കേളി പൊന്നോണം അരങ്ങേറുക. 2800 ഇൽ പരം ഇരിപ്പിടമുള്ള ഹാളിന് എഴുന്നൂറോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും. പതിവ് പോലെ രുചിയേറുന്ന ഓണസദ്യ കേളിയുടെ പാചക വിദഗ്ദ്ധർ ഒരുക്കും.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽനിന്നും എത്തിച്ചേരുന്ന സദസ്സിനെ ആനന്ദത്തിലാറാടിക്കുന്ന പ്രോഗ്രാമിനുവേണ്ടി വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമായിരിക്കും യൂറോപ്പിലെ ഏറ്റവും വലിയ ഈ ഓണാഘോഷം. കേളിയുടെ രജത ജൂബിലി ആഘോഷങ്ങളിൽ പങ്കുചേരുവാൻ എല്ലാ സുമനസ്സുകളേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോമി വിരുത്തിയേല്‍ +41 78 838 30 35, ബിനു വാളിപ്ലാക്കല്‍: +41 78 692 19 77, ടോണി ഐക്കരാട്ട് +41 78 904 12 85, അനീഷ് മുണ്ടിയാനി +41 78 778 79 66.

Advertisment