Advertisment

പ്രതിദിന ഡാറ്റയും സ്ട്രീമിംഗ് ആനുകൂല്യങ്ങളുമായി പുതിയ വാര്‍ഷിക പ്രീപെയ്ഡ് പ്ലാനുകള്‍; എയര്‍ടെല്‍, ജിയോ, വിഐ പ്ലാനുകള്‍ ഇങ്ങനെ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ടെലികോം ഓപ്പറേറ്റർമാരായ എയർടെൽ, ജിയോ, വിഐ എന്നിവ കഴിഞ്ഞ മാസം തങ്ങളുടെ പ്രീപെയ്ഡ് പ്ലാൻ താരിഫ് വർദ്ധന പ്രഖ്യാപിച്ചിരുന്നു. വർദ്ധനവിന് ശേഷം, പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം വന്ന സ്ട്രീമിംഗ് ആനുകൂല്യങ്ങൾ ടെലികോം കമ്പനികൾ ഗണ്യമായി കുറച്ചിരുന്നു. കൂടാതെ, 3 ജിബി പ്രതിദിന ഡാറ്റയുമായി വരുന്ന വാർഷിക പ്ലാനുകളും മറ്റ് പ്രീപെയ്ഡ് പ്ലാനുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

എന്നിരുന്നാലും, ചില വാർഷിക പ്ലാനുകൾ ഇപ്പോഴും സ്ട്രീമിംഗ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. മൂന്ന് സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരിൽ ഏറ്റവും ചെലവേറിയ വാർഷിക പ്രീപെയ്ഡ് പ്ലാൻ ജിയോയ്ക്കാണ്. 4199 ആണ് ഇതിന്റെ നിരക്ക്‌. 3ജിബി പ്രതിദിന ഡാറ്റയും 365 ദിവസത്തെ വാലിഡിറ്റിയും നൽകുന്നു. അൺലിമിറ്റഡ് കോളുകളിലേക്കും പ്രതിദിനം 100 എസ്എംഎസുകളിലേക്കും ജിയോ ആപ്പുകളിലേക്കും ഇത് 'ആക്‌സസ്' നൽകുന്നു.

ജിയോയുടെ 3119 രൂപ പ്രീപെയ്ഡ് പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയുള്ള ഒരു വാർഷിക പ്ലാനാണ്. കൂടാതെ 2 ജിബി പ്രതിദിന ഡാറ്റ നൽകുന്നു (10 ജിബി അധികമായും നല്‍കുന്നു). അൺലിമിറ്റഡ് കോളുകൾ, 100 എസ്എംഎസ്, ജിയോ ആപ്പുകൾ എന്നിവയിലേക്കും ഈ പ്ലാന്‍ ആക്‌സസ് നൽകുന്നു.

2 ജിബി പ്രതിദിന ഡാറ്റ നൽകുന്ന 2879 രൂപ വിലയുള്ള വാർഷിക പ്ലാനും ജിയോയിലുണ്ട്. 365 ദിവസമാണ് വാലിഡിറ്റി. അൺലിമിറ്റഡ് വോയിസ് കോളുകളും പ്രതിദിനം 100 എസ്എംഎസും നൽകുന്ന വാർഷിക പ്ലാനാണിത്. 1.5 ജിബി പ്രതിദിന ഡാറ്റ നൽകുന്ന 336 ദിവസത്തെ വാലിഡിറ്റിയുള്ള 2545 രൂപ വിലയുള്ള ദീർഘകാല പ്രീപെയ്ഡ് പ്ലാനും ജിയോ നൽകുന്നു. അൺലിമിറ്റഡ് വോയിസ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഇത് നല്‍കുന്നു. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവ ഉൾപ്പെടുന്ന ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസ് ഈ പ്ലാനിന്റെ അധിക നേട്ടങ്ങളാണ്.

365 ദിവസത്തെ വാലിഡിറ്റി നൽകുന്ന 3 ജിബി പ്രതിദിന ഡാറ്റയുള്ള വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ എയർടെല്ലിനുണ്ട്. 1799 രൂപ, 2999 എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ നിരക്കുകള്‍. യഥാക്രമം 24Gb ഡാറ്റയും 2GB പ്രതിദിന ഡാറ്റയും ഇത് നല്‍കുന്നു. ഈ പ്ലാനുകളിൽ അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കും.

പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, അപ്പോളോ 24 | 7, ഫ്രീ ഓൺലൈൻ കോഴ്സുകൾ, ഫാസ്ടാഗിൽ ക്യാഷ്ബാക്ക്, ഫ്രീ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയിലേക്ക് രണ്ട് പ്ലാനുകളും ആക്സസ് നൽകുന്നു. ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷനിലേക്കുള്ള ആക്‌സസോടുകൂടിയാണ് പ്ലാനുകൾ വരുന്നത്.

എയർടെൽ 2 ജിബി പ്രതിദിന ഡാറ്റ വാർഷിക പ്ലാനും നൽകുന്നുണ്ട്. 3359 ആണ് ഇതിന്റെ നിരക്ക്. 365 ദിവസമാണ് വാലിഡിറ്റി. ഈ പ്ലാൻ ഒരു വർഷത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ, പ്രൈം വീഡിയോ മൊബൈൽ എഡിഷന്‍ എന്നിവയിലേക്കും ആക്‌സസ് നല്‍കുന്നു.

വിഐയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനുകൾക്ക് യഥാക്രമം 1799 രൂപയും 2899 രൂപയുമാണ് നിരക്ക്. യഥാക്രമം 24GB ഡാറ്റയും 1.5GB പ്രതിദിന ഡാറ്റയും ഈ പ്ലാനുകളുടെ നേട്ടങ്ങളാണ്. കൂടാതെ അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്‌, 365 ദിവസത്തെ വാലിഡിറ്റി എന്നിവയും ഉൾപ്പെടുന്നു. വിഐ 3099 രൂപയുടെ ഒരു പ്രീപെയ്ഡ് പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ഇത് 1.5GB പ്രതിദിന ഡാറ്റയും 365 ദിവസത്തെ വാലിഡിറ്റിയും ഒരു വർഷത്തേക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാറും നൽകുന്നു.

അൺലിമിറ്റഡ് വോയിസ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. ബിംഗെ ഓള്‍ നൈറ്റ്‌, വീക്കെന്‍ഡ് റോള്‍ഓവര്‍ ഡാറ്റ, വിഐ മൂവീസും ടിവിയും, കൂടാതെ എല്ലാ മാസവും രണ്ട് ജിബി അധിക ഡാറ്റയും പ്ലാനിന്റെ അധിക നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു.

ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ ആനുകൂല്യങ്ങൾ നൽകിയ പ്രീപെയ്ഡ് പ്ലാനിൽ വിഐ മാറ്റം വരുത്തിയിട്ടില്ല.501 രൂപ, 701 രൂപ, 901 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ നിരക്കുകള്‍. യഥാക്രമം 28 ദിവസം, 56 ദിവസം, 84 ദിവസം വാലിഡിറ്റിയും നല്‍കുന്നു. എല്ലാ പ്ലാനുകളും പ്രതിദിനം 3 ജിബി ഡാറ്റ നൽകുന്നു. 56 ദിവസത്തേക്ക് 75 ജിബി ഡാറ്റ നൽകുന്ന 601 രൂപയുടെ പ്രീപെയ്ഡ് പ്ലാനും വിഐയിലുണ്ട്.

Advertisment