Advertisment

ആഗോള വിപണിയിൽ ഗാലക്സി എസ്23യുടെ വില വർദ്ധിക്കാൻ സാധ്യത, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗിന്റെ ഏറ്റവും പുതിയ മോഡലായ സാംസംഗ് ഗാലക്സി എസ്23യുടെ വില ഉയരാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, യുഎസ് ഒഴികെയുള്ള എല്ലാ വിപണിയിലും വില വർദ്ധനവ് ഉണ്ടാകുമെന്ന സൂചനയാണ് സാംസംഗ് നൽകിയിരിക്കുന്നത്.

ഇതോടെ, ഇന്ത്യൻ വിപണിയിൽ നിന്നും സാംസംഗ് ഗാലക്സി എസ്23 സ്വന്തമാക്കാൻ വലിയ തുക ചെലവഴിക്കേണ്ടി വരും. സാംസംഗ് ഗാലക്സി എസ്22 വിറ്റ അതേ വിലയ്ക്ക് സാംസംഗ് ഗാലക്സി എസ്23 യുഎസിൽ വിൽക്കുമെന്നാണ് പ്രതീക്ഷ. സാംസംഗ് ഗാലക്സി എസ്22 സ്മാർട്ട്ഫോണുകളുടെ പ്രാരംഭ വില 81,000 രൂപയാണ്.

ഫെബ്രുവരി ഒന്ന് മുതലാണ് രാജ്യത്ത് സാംസംഗ് ഗാലക്സി എസ്23 സ്മാർട്ട്ഫോണുകൾ പുറത്തിറക്കുക. ഇതിനോടകം തന്നെ ഈ ഹാൻഡ്സെറ്റുകളുടെ പ്രീ- ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 1,999 രൂപയാണ് പ്രീ- ബുക്കിംഗിനായി അടയ്ക്കേണ്ടത്. അതേസമയം, പ്രീ- ബുക്കിംഗ് ചെയ്യുന്നവർക്ക് 5,000 രൂപയുടെ ആനുകൂല്യങ്ങൾ സാംസംഗ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Advertisment