Advertisment

പുതിയ 'സോഫ്റ്റ് ബ്ലോക്ക്' ഫീച്ചറുമായി ട്വിറ്റർ രംഗത്ത്; ബ്ലോക്ക് ചെയ്യാതെ തന്നെ ഫോളോവേഴ്‌സിനെ നീക്കം ചെയ്യാൻ സാധിക്കുന്നതാണ് പുതിയ സവിശേഷത

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

പുതിയ സോഫ്റ്റ് ബ്ലോക്ക് ഫീച്ചറുമായി ട്വിറ്റർ രംഗത്ത്. ബ്ലോക്ക് ചെയ്യാതെ തന്നെ ഫോളോവേഴ്‌സിനെ നീക്കം ചെയ്യാൻ സാധിക്കുന്നതാണ് പുതിയ സവിശേഷത. സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞ് മാസം തന്നെ ഇത് പരീക്ഷിക്കാൻ തുടങ്ങിയിരുന്നു.

പ്രൊഫൈലിൽ പോയി ഫോളോവേഴ്‌സിനെ തിരെഞ്ഞെടുത് തൊട്ടടുത്തുളള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്തത്തിന് ശേഷം ഫോളോവറിനെ സോഫ്റ്റ് ബ്ലോക്ക് ചെയ്യാൻ സാധിക്കുന്നതാണ് പുതിയ സവിശേഷത. സാധാരണയായി കാണുന്ന് ബ്ലോക്ക് ഓപ്ഷനേക്കാൾ തികച്ചും വ്യത്യസ്തമാണ് ഈ സോഫ്റ്റ് ബ്ലോക്ക്.

ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ നേരിട്ട് അയ്‌ക്കാൻ സാധിക്കും. എന്നാൽ മറ്റുളളവർക്ക് നിങ്ങളുടെ അപ്‌ഡേറ്റുകളുടെ ഫീഡുകൾ കാണാൻ സാധിക്കില്ലയെന്നതാണ് മറ്റോരു പ്രതൃകത. ട്വിറ്റർ ഫ്ലാറ്റ്‌ഫോമിൽ പീഡന വിരുദ്ധ പരാമർശങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഫിച്ചർ ട്വിറ്റർ പുറത്തിറക്കിയത്.

കഴിഞ്ഞ മാസം സേഫ്റ്റി മോഡ് എന്ന് ഫിച്ചർ ട്വിറ്റർ പരീക്ഷിക്കാൻ തുടങ്ങിയിരുന്നു. ഹനികരമായ ഭാഷകൾ ഉപയോഗിക്കുന്ന അക്കൗണ്ടുകളെ യാന്ത്രികമായി തടയാനാണ് ഈ ഫിച്ചർ ആവിഷ്‌കരിക്കുന്നത്. എന്നാൽ ഈ ഫിച്ചർ പുറത്തിറക്കുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

നിലവിൽ വീഡിയോക്കളുടെയും ലൈവ് ബ്രോഡ്കാസ്റ്റിന്റെയും ഗുണനിലവാരം ട്വിറ്റർ മെച്ചപ്പെടുത്തിയിരുന്നു. വീഡിയോ നിലവാരം മെച്ചപ്പെടുത്താൻ വീഡിയോ അപ്ലോഡ് ചെയ്യുന്നതിന്റെ ഭാഗമായ പ്രീപ്രോസസ്സിംഗ് സെറ്റ്പ് കമ്പനി നീക്കം ചെയ്തിരുന്നു. ലൈവ് ബ്രോഡ്കാസിറ്റിന് പോകുന്നതിന് മുമ്പ് ഓഡിയോ വഴി അതിഥികളെ ക്ഷണിക്കുന്ന സംവിധാനം കഴിഞ്ഞ മാർച്ചിലാണ് ആരംഭിച്ചത്.

tech
Advertisment