Advertisment

കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഒരുങ്ങി ട്വിറ്റർ; ഇനി ജിഫുകളും വീഡിയോകളും ട്വിറ്ററിലൂടെ പങ്കുവെയ്ക്കാം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ഇനി മുതൽ ജിഫുകളും വീഡിയോകളും ട്വിറ്ററിലൂടെ പങ്കുവെയ്ക്കാം. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. നിലവിൽ 280 അക്ഷരങ്ങളാണ് ഒരു ട്വിറ്റിൽ ടൈപ്പ് ചെയ്യാനാകുക. പക്ഷേ ഒരു ട്വിറ്റിൽ ഒരു വിഭാഗത്തിൽപ്പെട്ട ഫയലുകൾ മാത്രമേ പങ്കുവെയ്ക്കാൻ കഴിയൂമായിരുന്നുള്ളൂ.

ചുരുക്കി പറഞ്ഞാൽ ട്വിറ്റിൽ പങ്കുവെയ്ക്കുന്നത് ചിത്രങ്ങളാണ് എങ്കിൽ ചിത്രങ്ങൾ മാത്രമേ പങ്കുവെയ്ക്കാൻ സാധിക്കൂ. ഇതിനാണ് ട്വിറ്റർ മാറ്റം കൊണ്ടുവരുന്നത്. ടിപ്പ്സ്റ്ററായ അലെസാൻട്രോ പലുസി (@alex193a)യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത് സംബന്ധിച്ച പരീക്ഷണത്തിലാണ് ട്വിറ്റർ.

ഈ സൗകര്യം ലഭിച്ച് തുടങ്ങിയാലും ഒരേ സമയം നാല് മൾട്ടിമീഡിയ ഫയലുകൾ മാത്രമേ ഇത്തരത്തിൽ പങ്കുവെക്കാൻ കഴിയൂ. ദൃശ്യാത്മക ആശയവിനിമയങ്ങളിൽ ഏർപ്പെടാനാണ് ട്വിറ്ററിൽ കൂടുതൽ പേരും സജീവമാകുന്നത്. ചിത്രങ്ങൾ,ജിഫുകൾ, വീഡിയോകൾ എന്നിവയെല്ലാം ആശയവിനിമയത്തിന് സഹായകരമാകുന്നവയാണ്.

ചില ഉപഭോക്താക്കൾക്ക് മാത്രമേ ചിത്രങ്ങൾ, വീഡിയോകൾ, ജിഫ് എന്നിവ ഒരേ ട്വീറ്റിൽ പങ്കുവെയ്ക്കാനുള്ള സൗകര്യം ട്വിറ്റർ ഒരുക്കിയിട്ടുള്ളൂ. പരീക്ഷണത്തിന് ശേഷം പുതിയ അപ്ഡേറ്റുമായി ട്വിറ്റർ എത്തുമെന്ന പ്രതീക്ഷയിലാണ് ഉപയോക്താക്കൾ.

280 അക്ഷരങ്ങൾക്കപ്പുറം കൂടുതൽ ക്രിയാത്മകമായി ഇടപെടീൽ നടത്താൻ പുതിയ മാറ്റം സഹായിക്കും. കൂടാതെ വ്യത്യസ്ത മീഡിയ ഫോർമാറ്റുകൾ ആളുകളെ തമ്മിൽ എങ്ങനെ ചേർത്തു നിർത്തുമെന്ന് അറിയാനും പുതിയ അപ്ഡേഷൻ സഹായിക്കും.

മീഡിയ ഉള്ളടക്കം പങ്കുവെക്കുന്ന ക്രിയേറ്റർമാർക്ക് പുതിയ അപ്ഡേറ്റ് ഏറെ പ്രയോജനകരമാവും. ഇപ്പോൾ ഒന്നിലധികം ഫോർമാറ്റിലുള്ള മീഡിയാ ഫയലുകൾ പങ്കുവെക്കണമെങ്കിൽ ഒരു ട്വീറ്റിൽ വീഡിയോകൾ , മറ്റൊരു ട്വീറ്റിൽ ചിത്രങ്ങൾ എന്നിങ്ങനെ ഓരോന്നും വ്യത്യസ്ത ട്വീറ്റുകളായി പങ്കുവെക്കണം.

Advertisment