Advertisment

അത്യാധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ച് വൈ- ഫൈ അധിഷ്ഠിത നിരീക്ഷണ ക്യാമറയുമായി എയർടെൽ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

അത്യാധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള വൈ- ഫൈ അധിഷ്ഠിത നിരീക്ഷണ ക്യാമറയുമായി എയർടെൽ. ഇത്തവണ എൻഡ്- ടു- എൻഡ് ഭവന നിരീക്ഷണ സേവനമായ എക്സ് സേഫ് ആണ് പുറത്തിറക്കിയിരിക്കുന്നത്.

എക്സ് സേഫിന് പുറമേ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എയർടെൽ എക്സ് ആപ്പും എയർടെൽ ഇൻസ്റ്റാളേഷനും വിൽപനാനന്തര സേവനങ്ങളും ലഭിക്കുമെന്ന് എയർടെൽ അറിയിച്ചിട്ടുണ്ട്.

നിരീക്ഷണ ക്യാമറകൾ 360 ഡിഗ്രി കാഴ്ച നൽകുന്നുണ്ട്. അകലെയിരിക്കുന്ന ഉപയോക്താക്കൾക്ക് സാങ്കേതിക വിദ്യയുടെ സഹായത്താൽ തങ്ങളുടെ വീടുകളെ നിരീക്ഷിക്കാൻ സാധിക്കുമെന്നതാണ് പ്രധാന പ്രത്യേകത.

കൂടാതെ, ക്യാമറയിൽ ടു- വേ കമ്മ്യൂണിക്കേഷൻ ഉൾപ്പെടുത്തിയതിനാൽ, വീട്ടിലിരിക്കുന്നവരോട് സംസാരിക്കാനും സാധിക്കും. നിലവിൽ, ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത തുടങ്ങി 40 ഇന്ത്യൻ നഗരങ്ങളിൽ എക്സ് സേഫിന്റെ സേവനങ്ങൾ ലഭ്യമാണ്.

സ്റ്റിക്കി ക്യാം 2,499 രൂപയ്ക്കും, 360 ഡിഗ്രി ക്യാം 2,999 രൂപയ്ക്കും, ആക്റ്റീവ് ഡിഫൻസ് ക്യാം 4,499 രൂപയ്ക്കുമാണ് വാങ്ങാൻ സാധിക്കുക. കൂടാതെ, പ്രത്യേക സബ്സ്ക്രിപ്ഷൻ നിരക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisment