Advertisment

കിടിലൻ ഫീച്ചറുമായി റെഡ്മി നോട്ട് 12 സീരീസ്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

റെഡ്മിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റുകളായ റെഡ്മി നോട്ട് 12 സീരീസ് ഈ വർഷം വിപണിയിൽ പുറത്തിറക്കും. റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് വിപണിയിലാണ് ഈ സ്മാർട്ട്ഫോണുകൾ ആദ്യമെത്തുന്നത്. റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ പ്ലസ് എന്നീ സ്മാർട്ട്ഫോണുകളുടെ ശ്രേണിയാണ് അവതരിപ്പിക്കാൻ സാധ്യത.

നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോണുകൾ 2023- ന്റെ തുടക്കത്തിൽ തന്നെ ആഗോള തലത്തിൽ പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ട്. ഈ സ്മാർട്ട്ഫോണുകളുടെ പ്രധാന പ്രത്യേകത അവയുടെ ചാർജിംഗ് തന്നെയാണ്. 210 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയാണ് നൽകിയിരിക്കുന്നത്.

ലിസ്റ്റിംഗുകളിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ അനുസരിച്ച്, 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാകാനാണ് സാധ്യത. 120 ഹെർട്സ് റിഫ്രഷ് റേറ്റും കാഴ്ചവയ്ക്കും. റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ പ്ലസ് എന്നിവയുടെ ബാറ്ററി ലൈഫ് യഥാക്രമം 4,980 എംഎഎച്ച്, 4,300 എംഎഎച്ച് എന്നിങ്ങനെയായിരിക്കും.

Advertisment